ബെര്‍ലിത്തരങ്ങള്‍ അതിരു വിട്ടു; തോമസ് പുറത്ത്

മലയാള മനോരമയിലെ ലേഖകനായ ബെര്‍ളി ജനുവരി പത്തിന് തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത 'ഇത് നിങ്ങളുദ്ദേശിക്കുന്നതു പോലൊരു സംഘടനയല്ല' എന്ന കുറിപ്പാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. പത്രപ്രവര്‍ത്തക യൂണിയനിലെ അണിയറക്കഥകള്‍ പരസ്യമാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ കുറിപ്പ്.
യൂണിയനില്‍ വോട്ടുമോഷണവും കള്ളവോട്ടു ചെയ്യലും നടക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. വേജ് ബോര്‍ഡ് വിഷയത്തില്‍ യൂണിയന്‍ കൈക്കൊണ്ട നിലപാടിനേയും ലേഖനത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പത്രമുതലാളിമാരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി യൂണിയന്‍ അംഗങ്ങളെ മുഴുവന്‍ ഒറ്റുകൊടുക്കുകയാണ് ഭാരവാഹികളെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
സംഘടനയില്‍ അംഗമായിരുന്നു കൊണ്ട് നേതൃത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് ബെര്‍ളി തോമസിനെ പുറത്താക്കിയതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം. അതേസമയം ബ്ലോഗെഴുതി എന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഒരംഗത്തെ പുറത്താക്കിയത് സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications