ചാനല്‍പ്പോര് കൊഴുപ്പിക്കാന്‍ സിറ്റി ഗേള്‍സ്

നഗരത്തില്‍ എല്ലാ സൗകര്യങ്ങളോടെ ജീവിച്ച് വരുന്ന സുന്ദരിപെണ്‍കുട്ടികള്‍ അജ്ഞാതമായ ഒരു സ്ഥലത്ത് എത്തിച്ചേരുന്നതും, അവിടുത്തെ ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കാനുള്ള ശ്രമവുമാണ് ഈ യഥാര്‍ത്ഥ കളിയുടെ കാതല്‍.
സുഖലോലുപതയോടെ കഴിഞ്ഞിരുന്ന പത്തു പെണ്‍കുട്ടികളാണ് മല്‍സരാര്‍ത്ഥികള്‍.അവര്‍ക്കു പരിചയമില്ലാത്ത തികച്ചും വ്യത്യസ്തമാര്‍ന്ന ചുറ്റുപാടില്‍ എത്തിപ്പെടുമ്പോള്‍ പ്രതിസന്ധികളോടേറ്റുമുട്ടി എങ്ങനെ മുന്നോട്ട് നീങ്ങുമെന്നും, ഈ കഠിന പരീക്ഷണങ്ങളില്‍ ആരു വിജയിക്കുമെന്നുമാണ് നിരീക്ഷിക്കുക..
വളരെയധികം കൌതുകവും ജിജ്ഞാസയുമുണര്‍ത്തുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ എന്തൊക്കെ പ്രതിസന്ധികളെയാണ് തരണം ചെയ്യേണ്ടി വരിക എന്നത് ആകാംഷയുളവാക്കുന്നതാണ്. യൂത്തിന്റെ ശ്രദ്ധയെ ടിവിക്കുമുന്നിലേക്ക് ക്ഷണിക്കാന്‍ പര്യാപ്തമായ വിധമാണ് ഏഷ്യാനെറ്റിനുവേണ്ടി ഷംനാദ് പുതുശ്ശേരിയുടെ പുറപ്പാട്.
ഏപ്രില്‍ 9തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 10.30 നാണ് ഈ പരിപാടി പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുക. വിശ്വാസിച്ചാലും ഇല്ലെങ്കിലും എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയിലൂടെ പ്രശസ്തനായ ഷംനാദ് പുതുശ്ശേരിയാണ് സിറ്റി ഗേള്‍സ് ഷോയുടെ പിന്നില്‍.
ചാനല്‍ മത്സരങ്ങളുടെ പ്രധാനവേദിയിപ്പോള്‍ റിയാലിറ്റി ഷോകളാണ്.മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ്, സൂര്യ, അമൃത എന്നിവയാണ് യഥാസമയപരിപാടിയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ മത്സരങ്ങളുടെ മുന്‍നിരയിലുള്ളത്.


Click it and Unblock the Notifications
