സോനാനായര്‍ കാപാലികയാവും

കുടുംബവുംകൂട്ടുകാരേയും റോസമ്മ തള്ളി പറഞ്ഞത് അവള്‍ സ്‌നേഹിക്കുന്നവനു വേണ്ടിയാണ്. ഒടുവില്‍ അവനും അവളെ തള്ളിപറയുമ്പോള്‍ അവള്‍ തെരെഞ്ഞെടുത്തത് ഒരു അഭിസാരികയുടെ പരിവേഷമാണ്. സുന്ദരിയായ അവളെത്തേടി കാശുള്ളവര്‍ പിന്നാലെകൂടി.
തന്റേടിയായ റോസമ്മ കാശില്ലാതെ കാര്യം സാധിക്കാനെത്തിയവരെ കുത്തിപിടിച്ച് കൈകാര്യം ചെയ്തു കാശുവാങ്ങും.റോസമ്മയ്ക്ക് അവളുടെ വീട്ടുകാര്‍ നല്കിയ വിളിപേരാണ് കാപാലിക. ആയിരകണക്കിന് അരങ്ങുകളില്‍ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ കാപാലിക ഇതിനുമുന്‍പ് ക്രോസ് ബെല്‍റ്റ് മണി സിനിമയാക്കിയിട്ടുണ്ട്.
അന്ന് റോസമ്മയുടെ വേഷമിട്ടത് ഷീലയായിരുന്നു. മധു, ചുനക്കര രാമന്‍കുട്ടി, ബി.ഹരികുമാര്‍, ശ്രീലത, ലീല പണിക്കര്‍ ജയന്തി, മിത്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സോനയുടെ അഭിനയസാദ്ധ്യതകള്‍ക്കാണ് ചിത്രം മുന്‍തൂക്കം നല്കുന്നത്. ഗ്‌ളാമര്‍ പ്രദര്‍ശനം ഭാഗമാവുന്നേയില്ല.പ്രശസ്ത ഛായാഗ്രാഹകന്‍ സണ്ണി ജോസഫാണ് കാപാലികയ്ക്കുവേണ്ടി ക്യാമറ ചെയ്യുന്നത്.












Click it and Unblock the Notifications