സ്വകാര്യഭാഗങ്ങള്‍ വെളുപ്പിക്കാം; പരസ്യം വിവാദമായി

A still from the TV commercial for a whitening hygiene wash.
സ്ത്രീശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വെളുപ്പും ഊഷ്മളതയും വാഗ്ദാനംചെയ്തുള്ള ടെലിവിഷന്‍ പരസ്യം വിവാദമാകുന്നു. മിഡാസ് കെയറിന്റെ പരസ്യംസ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് സ്ത്രീസംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

മര്യാദയുടെ അതിരുകള്‍ ലംഘിയ്ക്കുന്നതാണ് പരസ്യമെന്നാണ് സ്ത്രീസംഘടനകളുടെ ആരോപണം. സ്ത്രീകളെ അപമാനിച്ചതിനെതിരെ കമ്പനിക്കും പരസ്യത്തിന്റെ ടിവി, ഇന്റര്‍നെറ്റ് പരസ്യപ്രചാരകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

സ്ത്രീശരീരത്തിന്റെ സ്വകാര്യഭാഗങ്ങളടക്കം ചിത്രീകരിച്ചും വംശവിദ്വേഷകരമായ സൂചനകള്‍ ഉള്‍പ്പെടുത്തിയുമാണ് പരസ്യം പുറത്തിറക്കിയിട്ടുള്ളത്. വെളുപ്പാണ് സൗന്ദര്യം എന്ന സങ്കല്‍പ്പമാണ് കമ്പനി പ്രചരിപ്പിക്കുന്നത്. മിഡാസ് കെയര്‍ ഉപയോഗിച്ചതിന് ശേഷം സ്വകാര്യാഭാഗങ്ങള്‍ വെളുക്കുന്നതായി സൂചിപ്പിയ്ക്കുന്ന ഗ്രാഫിക് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പരസ്യത്തെ വിവാദമാക്കിയത്.

അശ്ലീല പരസ്യം ടിവിയിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിക്കുന്നത്. പരസ്യം അടിയന്തരമായി പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+