സ്റ്റാര്‍ സിംഗറിനെ പ്രേക്ഷകര്‍ കൈവിടുന്നു?

ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ എന്ന് പേരെടുത്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ റേറ്റിങ്ങില്‍ ബഹുദൂരം പിന്നില്‍ പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യനെറ്റിലേതിന് പുറമെ മഴവില്‍ മനോരമയിലെ ഇന്ത്യന്‍ വോയ്‌സ്, അമൃതയിലെ സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ ഡാന്‍സര്‍, ഏഷ്യാനെറ്റിലെ തന്നെ മഞ്ച് സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ റിയാലിറ്റി ഷോകളുടെ റേറ്റിങും ഇടിഞ്ഞു. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന കുങ്കുമപ്പൂവ് എന്ന സീരിയല്‍ ജനപ്രീതിയില്‍ ഏറെ മുന്നിലാണ്.
ജനുവരി അവസാന വാരം കുങ്കുമപ്പൂവിന്റെ റേറ്റിങ് 13.32 ആണ്. അതേസമയം ഏഷ്യാനെറ്റിലെ തന്നെ ഹരിചന്ദനം എന്ന പരമ്പര റേറ്റിങ്ങില്‍ പിന്നോട്ടു പോയി.
സൂര്യ ടിവിയിലെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയും റേറ്റിങ്ങില്‍ വളരെ മുന്നിലാണ്. ഇതിനെ കടത്തി വെട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഏഷ്യാനെറ്റ് സുരേഷ് ഗോപിയെ വച്ച് കോടീശ്വരന്‍ തുടങ്ങാന്‍ പോവുന്നത്.
സീരിയലുകളിലേത് പോലെ റിയാലിറ്റി ഷോകളും നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതാണ് പ്രേക്ഷകരെ ടെലിവിഷന് മുന്നില്‍ നിന്ന് അകറ്റിയതെന്നാണ് സൂചന.


Click it and Unblock the Notifications
