യെസ് ഇന്ത്യാവിഷന്‍ മുഖംമിനുക്കുന്നു

യുവത്വത്തിന്റെ ചടുലത നിലനിര്‍ത്തി സ്റ്റൈല്‍ ഫാഷന്‍, യാത്ര, സോഷ്യല്‍ നെറ്റ് വര്‍ക്ക്, സംഗീതം, സിനിമ തുടങ്ങിയ പരിപാടികളെ പുതിയ അവതരണതലത്തില്‍ സ്വീകരണമുറിയ്ക്കുള്ളിലെത്തിയ്ക്കുകയാണ് യെസ് ഇന്ത്യാവിഷന്‍. മറ്റു ടെലിവിഷന്‍ ചാനലുകളില്‍ നിന്നും വ്യത്യസ്ത ശൈലിയിലാണ് വിനോദവിജ്ഞാന പരിപാടികള്‍ ഇനി യെസ് ഇന്ത്യാവിഷനില്‍ പ്രത്യക്ഷപ്പെടുക.
വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളും മുഖംമിനുക്കലിനൊപ്പം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംഗീതത്തിനോ സിനിമയ്‌ക്കോ മാത്രം പ്രാധാന്യം നല്‍കാതെ പുതുതലമുറയെ ആഗോളസമൂഹത്തോട് മത്സരിയക്കും വിധം പ്രേക്ഷകരിലെത്തിയ്ക്കുകയാണ് ലക്ഷ്യമെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു.
യെസ് ക്ലാസിക്‌സ്, യെസ്റ്റര്‍ഡേ ഗുഡ് ഫുഡ്, മ്യൂസിക് കഫേ, ജിപ്‌സി, എന്നിങ്ങനെ പുതുമയുള്ള പരിപാടികളാണ് ചാനലിലൂടെ ആദ്യം പ്രേക്ഷകരിലേക്കെത്തുക.












Click it and Unblock the Notifications