Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബോളിവുഡ് സുന്ദരിമാരുടെ പോരാട്ടം

Aiswarya-Vidya Balan
കോടികള്‍ പ്രതിഫലം പറ്റുന്ന ഐശ്വര്യ റായി ബച്ചനും വിദ്യാബാലനുമാണ് കേരളത്തിലെ രണ്ടു വന്‍ ബ്രാന്‍ഡുകളുടെ മോഡലുകളായി അങ്കംകുറിക്കുന്നത്. കല്യാണ്‍ ജ്വല്ലറിക്കു വേണ്ടി ഐശ്വര്യയും ജോയ് ആലുക്കാസിന്റെ ജോളി സില്‍ക്‌സിനു വേണ്ടി വിദ്യാബാലനും മോഡലുകളാകുകയാണ്. കേരളത്തിലെ ബ്രാന്‍ഡ് യുദ്ധങ്ങള്‍ ഇതോടെ ദേശീയ തലത്തിലെത്തി എന്നുതന്നെ പറയാം.

ജോയ് ആലുക്കാസ് വെഡ്ഡിങ് കാസില്‍ പേരുമാറിയതാണ് ജോളി സില്‍ക്ക്‌സ്. ജോയ് ആലുക്കാസിന്റെ ഭാര്യയുടെ പേരാണ് ജോളി. ജോളി സില്‍ക്‌സ് പേരുമാറിയെത്തുമ്പോള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകണമെന്നുള്ളതുകൊണ്ടാണ് വിദ്യാബാലനെ തന്നെ ബ്രാന്‍ഡ് അംബാസഡറായി കൊണ്ടുവന്നത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ താരമൂല്യം കൂടിയതും മലയാളിയാണെന്നതും തങ്ങളുടെ സ്ഥാപനത്തിനു ഗുണം ചെയ്യുമെന്നാണ് ആലുക്കാസിന്റെ കണക്കുകൂട്ടല്‍. സുരേഷ്‌ഗോപിയുടെ ശബ്ദത്തോടെയാണ് ജോളി സില്‍ക്‌സിന്റെ വിദ്യാബാലന്‍ പരസ്യം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

തൊട്ടുപിന്നാലെയാണ് കല്യാണ്‍ ്ജ്വല്ലേഴ്‌സ് തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഐശ്വര്യ റായിയെ തിരഞ്ഞെടുത്തത്. സുസ്മിത സെന്‍ ആയിരുന്നു ഇതുവരെ കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഐശ്വര്യ റായി ആദ്യമായിട്ടാണ് ഇന്ത്യന്‍ കമ്പനിക്കു വേണ്ടി ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത്. രാജ്യാന്തര സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മോഡലായിട്ടാണ് അവര്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു കോടിയിലധികം രൂപ ചെലവിട്ടാണ് ഐശ്യര്യയുടെ പരസ്യം കല്യാണ്‍ ഒരുക്കുന്നതു തന്നെ. രാജ്യത്തെ എല്ലായിടത്തേക്കും വ്യാപിക്കാനുള്ള ഒരുക്കത്തിന്റെ മുന്നോടിയായിട്ടാണ് ഈ പരസ്യം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുക. ഈ പരസ്യത്തില്‍ ഐശ്വര്യയ്ക്ക് അണിയാനുള്ള ആഭരണങ്ങളെല്ലാം കല്യാണിന്റെ മുതിയ മോഡലുകളായിരിക്കും.

വസ്ത്രരംഗത്തായിരുന്നു ഇതുവരെ കേരളത്തിലെ സ്ഥാപനങ്ങളില്‍ ദേശീയ-അന്തര്‍ദേശീയ മോഡലുകളെ കൊണ്ടുവന്നിരുന്നത്. ജയലക്ഷ്മി സില്‍ക്ക്‌സിന്റെ പരസ്യത്തില്‍ ചാര്‍ലിന ലൂയിസ് ഡി കാര്‍ലി, ശീമാട്ടിയുടെ കമീല എന്നിവര്‍ നേരത്തെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. കാഴ്ചയില്‍ ഇന്ത്യന്‍ സുന്ദരിമാരെ പോലെ തോന്നുമെന്നതുകൊണ്ടാണ് ഈ ്ബ്രസീല്‍ യുവതികളെ മോഡലുകളാക്കിയത്. അതോപോലെ ജോസ്‌കോ ജ്വല്ലറിയുടെ പരസ്യത്തില്‍ വിക്രമിനൊപ്പം പ്രത്യക്ഷപ്പെടുന്നതും ബ്രസീല്‍ സുന്ദരിയാണ്. മരിയാന ഡി ലുക്കാസ് ആണ് ഷീ ഈസ് ലൈക് ഏന്‍ ഏഞ്ചല്‍ എന്ന പാട്ടിനൊപ്പം വിക്രമിന്റെ കൂടെ സ്‌ക്രീനില്‍ വരുന്നത്. ജോസ്‌കോയുടെ ബ്രാന്‍ഡ് അംബാസഡറായി വിക്രം എത്തിയപ്പോള്‍ ജോസ് ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വിജയ് ആയിരുന്നു. തമിഴ്‌നാട്ടില്‍ പെട്ടന്നുതന്നെ വേരോടാന്‍ ഈ രണ്ടുബ്രാന്‍ഡ് അംബാസഡര്‍മാര്‍ സഹായിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നിവരായിരുന്നു ആദ്യകാലത്ത് ഇവിടുത്തെ പ്രമുഖ കമ്പനികളുടെയൊക്കെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. എന്നാല്‍ കേരളം വിട്ട് രാജ്യാന്തര തലത്തിലേക്ക് ഈ സ്ഥാപനങ്ങളെല്ലാം വളര്‍ന്നതോടെ കോടികള്‍ പ്രതിഫലം പറ്റുന്ന വന്‍കിട മോഡലുകള്‍ എത്താന്‍ തുടങ്ങി. കല്യാണിലും ജോളി സില്‍ക്ക്‌സിലും ഈ യുദ്ധം നില്‍്ക്കില്ല എന്നുറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+