പീഡനവാര്‍ത്ത മുക്കിയ എഡിറ്ററെ പുറത്താക്കി

ബിബിസിയെ വിവാദങ്ങളിലാഴ്ത്തിയ ലൈംഗിക വാര്‍ത്ത മുക്കിയതിന്റെ പേരില്‍ എഡിറ്ററെ പുറത്താക്കിയ വാര്‍ത്ത ആദ്യം പുറത്തുവിട്ടതു ബിബിസി തന്നെയാണ്. അവതാരകനായിരുന്ന സാവിലെ കൊച്ചുകുട്ടികളെയടക്കം ലൈംഗിക പീഡനത്തിനു വിധേയരാക്കി എന്ന ആരോപണം അടുത്തിടെയാണഅ പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ മരണമടഞ്ഞ ജിമ്മി ഇരുന്നൂറോളം പേരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതിനു ബിബിസിയുടെ ഓഫിസും ഉപയോഗപ്പെടുത്തിയെന്നുമുള്ള ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാധ്യമരംഗത്ത് ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്ന ബിബിസിയുടെ പ്രതിച്ഛായയ്ക്ക് ഏറെ കളങ്കം വരുത്തിയ സംഭവത്തിന് പിന്നാലെയാണ് വാര്‍ത്ത മുക്കിയ വിവരവും പുറത്തുവന്നത്.
ബിബിസി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു റിപ്പന്‍ രാജിവച്ചത്. എഡിറ്റോറിയല്‍ സംബന്ധമായ കാരണങ്ങളാലാണ് സാവിലെക്കെതിരെ വാര്‍ത്ത പ്രക്ഷേപണം ചെയ്യാതിരുന്നതെന്ന് ഈ മാസമാദ്യം റിപ്പണ്‍ വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications