ഡീല്‍ ഓര്‍ നോ ഡീല്‍ നിയമക്കുരുക്കില്‍

കേരള ഗേമിംങ് ആക്ട് പ്രകാരം ഈ പരിപാടി ചൂതാട്ടമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
സണ്‍നെറ്റ് വര്‍ക്ക് ഉടമ കലാനിധി മാരന്‍, ഷോയുടെ അവതാരകനായ മുകേഷ്, പരിപാടിയുടെ നിര്‍മ്മാതാക്കള്‍, സ്‌പോണ്‍സര്‍ ഭീമ ജ്വലറി, പരിപാടിയില്‍ പങ്കെടുത്ത എഴുപത്തഞ്ചോളം പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഭാഗ്യത്തിനനുസരിച്ച് പണം നേടാവുന്ന രീതിയിലൊരുക്കിയ ഷോയില്‍ പൊതുവിജ്ഞാനത്തിന് തീരെ പ്രാധാന്യം നല്‍കിയിരുന്നില്ല. മുകേഷിന്റെ അവതരണ രീതിയും പരിപാടിയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു. എന്തായാലും മുകേഷും പെട്ടികളും പെണ്‍കു്ട്ടികളും കോടതി കയറി ഇറങ്ങേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications
