നിത്യാനന്ദ റിയിലാറ്റി ഷോയില്‍?

വാര്‍ത്ത.
ബിഗ് ബോസ് ആറാം സീസണിലേക്ക് നിത്യാനന്ദയ്ക്ക് ക്ഷണം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിത്യാനന്ദക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്ന് ആശ്രമവക്താക്കള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ നിത്യാനന്ദ ഇതുവരെയായും തീരുമാനമെടുത്തിട്ടില്ല എന്നാണ് വിവരം.
വിവാദങ്ങളിലൂടെ റേറ്റിംഗ് കൂട്ടാനുളള തന്ത്രമാണ് ഷോ സംപ്രേക്ഷണം ചെയ്യുന്ന 'കളേഴ്‌സ് ടിവി' പയറ്റുന്നതെന്നാണ് സൂചന. നിത്യാനന്ദയെ ഷോയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിഗ് ബോസിന്റെ അണിയറാക്കാരും സൂചിപ്പിയ്ക്കുന്നു.
തെന്നിന്ത്യന്‍ സിനിമാസീരിയല്‍ രംഗത്തെ ഒരു നടിയുമൊത്തുള്ള രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് നിത്യാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന് നിത്യാനന്ദയുടെ ഒട്ടേറെ വനിതാ അനുയായികളും ബലാത്സംഗ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications
