അശ്ലീലസംഭാഷണം: റേഡിയോ ജോക്കികള്‍ക്ക് മൂക്കുകയറിടും

ദില്ലി: സ്വകാര്യ എഫ്എം റേഡിയോകളിലെ അവതാരകര്‍ സഭ്യേതരമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. രാജ്യത്തെ സ്വകാര്യ എഫ്.എം നിലയങ്ങള്‍ക്ക് ഇതുസംബന്ധിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കത്ത് നല്‍കി. റേഡിയോ ജോക്കികളുടെ അവതരണത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇടപെട്ടത്.

ചില പ്രത്യേക പരിപാടികളില്‍ പ്രത്യേകിച്ച് രാത്രിസമയങ്ങളില്‍ റേഡിയോ ജോക്കികള്‍ ദ്വയാര്‍ഥത്തിലുള്ളതും അശ്‌ളീലചുവയുള്ളതുമായി പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ഇത്തരം പ്രയോഗങ്ങള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. റേഡിയോ പരിപാടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഓള്‍ ഇന്ത്യ റേഡിയോ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി സുഹൃദ്‌രാജ്യങ്ങളെ അവഹേളിക്കുക, മതവിഭാഗങ്ങളെപ്പറ്റി മോശം പരാമര്‍ശം നടത്തുക, രാഷ്ട്രപതി, ഗവര്‍ണര്‍, കോടതികള്‍, ഭരണഘടന, രാഷ്ട്രീയപ്പാര്‍ട്ടികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നീ ഘടകങ്ങളോടു അനാദരവു കാണിക്കുക, സംഘര്‍ഷങ്ങളെ പ്രോത്‌സാഹിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക അസഭ്യം നിറഞ്ഞതും അപകീര്‍ത്തിപരവുമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക തുടങ്ങിയവയ്‌ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഭൂകമ്പവും വെള്ളപ്പൊക്കവുമൊക്കെയുണ്ടാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രതിരോധ നിധി കൂടാതെ പ്രകൃതിദുരന്തനിധി തുടങ്ങിയവയിലേക്കു ഫണ്ട് സമാഹരിക്കാനായി പ്രക്ഷേപണം പാടില്ല. കൂടാതെ വാണിജ്യ സമയത്തല്ലാതെ വ്യാപാര സ്ഥാപനങ്ങളുടെ പേര് പരാമര്‍ശിക്കാനും പാടില്ലെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+