അമൃതയിലെ ഇറങ്ങിപ്പോക്ക് അഭിനയമായിരുന്നില്ല

കൊലവെറി എന്ന പാട്ട് എപ്പോള്‍ കേട്ടാലും ഇറങ്ങിപ്പോരും. കൊലവെറി കഴിയുമ്പോള്‍ തിരിച്ചുവരികയും ചെയ്യും. റിയാലിറ്റി ഷോകളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജയചന്ദ്രന്‍ ആദ്യമായി പങ്കെടുത്ത പരിപാടിയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റ്. ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് പദവി അണിഞ്ഞെങ്കിലും തന്റെ മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിയ്ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
റിയാലിറ്റി ഷോയിലൂടെ കടന്നുവരുന്ന കുട്ടികള്‍ക്ക് പണവും പേരും ലഭിക്കും. എന്നാല്‍ സംഗീതം അഭ്യസിക്കാനൊന്നും ഇത്തരക്കാര്‍ക്ക് സമയമുണ്ടാവില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ റിയാലിറ്റി ഷോകള്‍ തകൃതിയായി നടക്കുന്നു. എന്നാല്‍ ഇതുവരെ ഒരു കെജെ യേശുദാസിനെ സൃഷ്ടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പോട്ടെ യേശുദാസിന്റെ അടുത്തു നില്‍ക്കാന്‍ യോഗ്യതയുള്ള ഒരാളെ പോലും കണ്ടെത്താനായില്ല. ഇന്ന് പാട്ട് മാത്രമല്ല ഡാന്‍സും വേണമെന്ന അവസ്ഥയാണ് ഉള്ളതെന്നും ജയചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications