കോടികള്‍ വെച്ചുനീട്ടി ചാനലുകള്‍ പ്രേക്ഷകസമക്ഷം

എന്നാല്‍ ടെലിവിഷന്‍ ഷോകളിലെ ഈ കോപ്പിയടി പണ്ടേ ഹിന്ദിചാനലുകളില്‍ കണ്ടുവരാറുണ്ടെങ്കിലും നല്ല
സാമ്പത്തികബാദ്ധ്യത വരുത്തി വെക്കുന്നതായതു കൊണ്ട് മലയാളത്തില്‍ അത്ര പരിചിതമായിരുന്നില്ല. ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ കൂടി വന്നതോടെ ഇപ്പോള്‍ മലയാളത്തിനു വഴങ്ങാത്തതായി ഒന്നുമില്ല എന്നായിരിക്കുന്നു.
കോടികള്‍ വെച്ചു നീട്ടികൊണ്ടുള്ള പരിപാടികളിലാണിപ്പോള്‍ മലയാളത്തിലെ പ്രമുഖചാനലുകളായ ഏഷ്യാനെറ്റും, സൂര്യാ ടീവിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ കോടീശ്വരനെ നയിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയാണ്. കേരളത്തിലും ദുബയിയില്‍നിന്നുമൊക്കെയായ് തെരെഞ്ഞെടുക്കപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തി കോടീശ്വരന്‍ ഒന്നാംഘട്ടം പിന്നിട്ടു.
സൂര്യയില്‍ ഒരു കോടി ആദ്യമേ നല്‍കി ഏഴ് ചോദ്യങ്ങള്‍ ചോദിക്കുന്ന ഏര്‍പ്പാടാണ്, ഏഴിലും വിജയിച്ചാല്‍ കോടി ഉറപ്പ്. മംമ്ത മോഹന്‍ദാസാണ് ഇവിടെ കോടികള്‍ വെച്ചു നീട്ടുന്നത്. സൂര്യചാനലിന് സ്വര്‍ണ്ണവും ലക്ഷങ്ങളും നല്കിയുള്ള റിയാലിറ്റിഷോകള്‍ പുതുമയല്ല. ഇപ്പോള്‍തന്നെ മുകേഷ് നയിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ സൂര്യയില്‍ നടന്നുകൊണ്ടിരിക്കുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications
