കോടീശ്വരന്‍ സുരേഷ് ഗോപിയെ വേദനിപ്പിക്കുന്നു

കോടീശ്വന്‍ പരിപാടി തനിയ്ക്കും വേദനയുണ്ടാക്കുന്നുവെന്നാണ് നടന്‍ പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കദനകഥകളാണത്രേ നടനെ വിഷമിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ അവര്‍ക്ക് നേരിടേണ്ടി വന്ന പല സങ്കടങ്ങളും എന്നോട് പറയും. പലരുടേയും ജീവിതകഥകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു-സുരേഷ് ഗോപി പറയുന്നു.
പരിപാടിയിലെ അവതാരകന്റെ റോള്‍ താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെങ്കിലും ഷോയില്‍ പങ്കെടുക്കുന്നവരുടെ ദുഖങ്ങള്‍ തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ദിവസേന ഷോയുടെ രണ്ട് എപ്പിസോഡ് ഷൂട്ട് ചെയ്യും. മൂന്ന് ദിവസം കൂടുമ്പോള്‍ ഒരു ദിവസം ബ്രേക്ക് ലഭിക്കും. ഇതുവരെ പരിപാടിയുടെ 16 എപ്പിസോഡുകള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു.
കോടീശ്വരന്‍ വന്‍ വിജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് താരത്തിന്റെ അഭിപ്രായം. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായതായി നടന്‍ പറയുന്നു. എന്തായാലും സിനിമയ്ക്ക് തന്നെയാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


Click it and Unblock the Notifications
