പ്രഭാവര്‍മ്മയെ തഴഞ്ഞ ജയചന്ദ്രന്‍ നായര്‍ പുറത്ത്

ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിയത്.
51 വെട്ടുകള്‍കൊണ്ട് മനുഷ്യജീവന്‍ അപഹകരിച്ചവരെ വാക്കുകൊണ്ട് ന്യായീകരിക്കാനുള്ള പ്രഭാവര്‍മയുടെ ശ്രമം നിന്ദ്യവും ഹീനവും ആണെന്ന് ജയചന്ദ്രന്‍ നായര്‍ ആരോപിച്ചിരുന്നു.
15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്. രാജിവെച്ച ബുധനാഴ്ചയും അദ്ദേഹം ഓഫിസില്‍ എത്തിയിരുന്നു. വൈകുന്നേരം അഞ്ചോടെ വാരികയുടെ മാനേജ്‌മെന്റായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എം.ഡിക്ക് രാജിക്കത്ത് നല്‍കി മടങ്ങുകയായിരുന്നു. നേരത്തെ അദ്ദേഹം കലാകൗമുദി എഡിറ്ററായിരുന്നു.












Click it and Unblock the Notifications