കാവ്യയ്ക്ക് മൂന്ന് ലക്ഷം, സംവൃതയ്‌ക്കെത്ര കിട്ടും?

ഷോയില്‍ നിന്ന് ലഭിക്കുന്ന പണം ചാരിറ്റിയ്ക്കായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ച കാവ്യ മൂന്ന് ലക്ഷത്തിലേറെ രൂപയുമായാണ് വേദി വിട്ടത്. കാവ്യയോട് ചോദിച്ച് ചോദ്യങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ ചര്‍ച്ചയായിരുന്നു. മീശമാധവനില്‍ മാധവന്‍ മീശപിരിച്ചാലെന്തു സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നടിയുടെ ജീവിതവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു.
സുരേഷ് ഗോപിയുടെ അവതരണ രീതിയുടെ പേരില്‍ ഏറെ പഴി കേട്ട ഷോ സിനിമാതാരങ്ങളേയും മറ്റും പങ്കെടുപ്പിച്ച് ജനപ്രീതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
എന്തായാലും കാവ്യയ്ക്ക് ലഭിച്ചതു പോലുള്ള ഈസി ചോദ്യങ്ങളാണോ സംവൃതയേയും കാത്തിരിക്കുന്നതെന്ന് മുന്‍കൂട്ടി പ്രവചിക്കുക വയ്യ. സംവൃത പങ്കെടുക്കുന്ന കോടീശ്വരന്റെ പ്രത്യേക എപ്പിസോഡ് ജൂണ്‍ 7 വ്യാഴാഴ്ച രാത്രി 8 മണിയ്്ക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. കോടീശ്വരനിലൂടെ സംവൃതയെ ഭാഗ്യദേവത കടാക്ഷിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications