ജനം ചാനലുമായി ആര്‍എസ്എസ്

സംഘവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ സംഘവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ചാനലിന് 'ജനം' എന്നാണ് പേര് നിശ്ചയിച്ചിട്ടുള്ളത്. ദേശീയ കാഴ്ചപ്പാടുള്ള ചാനല്‍ വാര്‍ത്തയ്ക്കും വിനോദത്തിനും പ്രാധാന്യം നല്‍കുന്നതായിരിക്കും. ലൈസന്‍സിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് ചാനലുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2013 അവസാനത്തോടെ ചാനല്‍ പ്രവര്‍ത്തനം തുടങ്ങും. കഴിഞ്ഞ ദിവസം ചാനലിന്റെ തിരുവനന്തപുരം ഓഫീസ് തുറന്നു. തൃശൂര്‍ നഗരത്തിലുള്ള പൂത്തോളിലായിരിക്കും ചാനലിന്റെ ആസ്ഥാനമെന്നും സൂചനയുണ്ട്.
ചലച്ചിത്ര നിര്‍മാതാവും ബിജെപി അനുഭാവിയുമായ മേനകാ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നത്. ജന്മഭൂമി, കേസരി തുടങ്ങി സംഘം നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ നടത്തുന്ന മാധ്യമങ്ങള്‍ പോലെയായിരിക്കില്ല ജനം ചാനല്‍. ചാനലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാരത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടാവില്ലെങ്കിലും അവരുടെ അജണ്ടകളും കാഴ്ചപ്പാടുകളും ചാനലുകളുടെ പ്രോഗ്രാമില്‍ പ്രതിഫലിയ്ക്കും.
ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മാത്രമല്ല അല്ലാത്തവരും ചാനലിലുണ്ട്. നിശ്ചിത തുകയ്ക്കുള്ള ഓഹരികളാണ് നല്‍കി വരുന്നത്. പ്രവാസി ഇന്ത്യക്കാരുടെ സഹകരണവും ചാനലിനുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ഇടതുമുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ സിപിഐയും ചാനല്‍ തുടങ്ങുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനം ചാനല്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നതോടെ മലയാളത്തിലെ ചാനലുകളുടെ എണ്ണം ഇരുപതിനോടെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ മലയാളത്തിലെ ചാനല്‍പ്പോര് കൂടുതല്‍ ശക്തമാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്നരക്കോടിയ്ക്കടുത്ത് ജനസംഖ്യയുള്ള കേരളത്തിലെ 45 ലക്ഷം വീടുകളില്‍ കേബിള്‍ കണക്ഷനുണ്ട്.


Click it and Unblock the Notifications
