പണ്ഡിറ്റിനെ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ?

നിലനില്‍പ്പിനുവേണ്ടി ചില ചാനലുകള്‍ കാട്ടിക്കൂട്ടുന്ന വിലകുറഞ്ഞ കോപ്രായങ്ങളെ കണ്ടില്ലെന്ന് നടിക്കാം. ഏഷ്യാനെറ്റിനെ പോലൊരു ചാനലില്‍ വീണ്ടും വീണ്ടും അത്തരം അസംബന്ധനാടകങ്ങള്‍ അരങ്ങേറുമ്പോള്‍ എന്ത് പേര് ചൊല്ലി വിളിക്കും? ചര്‍ച്ചയെന്നോ?

സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ വ്യത്യസ്തമായി നോക്കി കാണുന്നവര്‍ പരസ്പരം ചര്‍ച്ച ചെയ്ത് യോജിച്ചും വിയോജിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തി പ്രേക്ഷകരുടെ ശ്രദ്ധ ചാനലിലേക്ക് ആകര്‍ഷിക്കുന്നത് നല്ല കാര്യം തന്നെയാണ്. ഈ ഓണാഘോഷചാനല്‍ മേളകളില്‍ കൊഴുപ്പുകൂട്ടാന്‍ കൊണ്ടുവന്ന ചര്‍ച്ചകളില്‍ മിക്ക ചാനലുകളും ഉപയോഗപ്പെടുത്തിയത് ആ കോട്ടിട്ട കോമാളിയെയാണ്. സന്തോഷ് പണ്ഡിറ്റ്.

ഏഷ്യാനെറ്റ് ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. സന്തോഷ് പണ്ഡിറ്റ് എന്ന ശിഖണ്ഡിയെ മുന്‍നിര്‍ത്തി മലയാളസിനിമയോട് കൊഞ്ഞനം കാട്ടാനായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ശ്രമമെങ്കില്‍ ഒരു പരിധിവരെ പ്രോല്‍സാഹിപ്പിക്കാമായിരുന്നു. അഞ്ചുലക്ഷം കൊണ്ട് ബദല്‍ സിനിമയെടുത്ത് പതിനെട്ടു പണികള്‍ ഒന്നിച്ചു ചെയ്ത് വിജയശ്രീലാളിതനായ് സ്വയം അവരോധിച്ചു നടക്കുന്ന സന്തോഷ് പണ്ഡിറ്റിനേക്കാള്‍ കാഴ്ചക്കാര്‍ക്ക് പുച്ഛം തോന്നുന്നത് എന്തും ഞങ്ങള്‍കച്ചവടമാക്കും ഏതു രീതിയിലും വില്‍പന നടത്തും എന്നു തെളിയിക്കുന്ന ചാനല്‍ ബുദ്ധിജീവികളുടെ അളിഞ്ഞ മനോഭാവത്തോടാണ്.

ഒരു മണിക്കൂര്‍ സമയം ചര്‍ച്ച കേള്‍ക്കാന്‍ ടിവിയുടെ മുമ്പിലിരിക്കുന്ന ആളുകളോട് ഇതിലും ക്രൂരമായി നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭാസം രംഗത്തു വന്നപ്പോള്‍ അയാളുടെ സിനിമയും പാട്ടുകളും നെറ്റ് വര്‍ക്കുകളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരു കൗതുകമുണ്ടാവും ആരാണ് ഈ മഹാനെന്നറിയാന്‍.

ഇയാള്‍ മലയാളത്തിലെ പ്രമുഖ ചാനല്‍ ചര്‍ച്ചകളിലേയ്ക്ക് ആദ്യമായി കയറി വന്നതിനെ ഇങ്ങനെ കണ്ടാല്‍ മതി. എന്നാല്‍ അയാളെ കൃത്യമായ് അളന്നുകഴിഞ്ഞ കാഴ്ചക്കാര്‍ക്കുമുമ്പില്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചുകൊണ്ടും അയാളെ വിളിച്ചുവരുത്തി അവഹേളിച്ചും (അത് തിരിച്ചറിയാന്‍ പോലും കഴിയാത്തയാവന്‍) ചാനല്‍ ചര്‍ച്ചകളും സജീവമാക്കുന്നവര്‍ മാലിന്യങ്ങള്‍ക്ക് വളമിട്ടു വളര്‍ത്തുന്നവരാണ് എന്നും പറയാതെ വയ്യ. തന്റെ വലിപ്പവും ഇമേജും തിരിച്ചറിയാതെ വിഷയാസക്തരാവുന്ന ചാനലുകാര്‍ വിചാരിച്ചാല്‍ ഇവിടെ ആരേയും വഴിതെറ്റിക്കാം. പാവം സന്തോഷ് പണ്ഡിറ്റും കോലം കെട്ട് അലയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+