പണ്ഡിറ്റിന്റെ കോമഡി ന്യൂസുമായി ഏഷ്യാനെറ്റ്

Satosh Pandit
വില കയറ്റി ജനത്തെ വലയ്ക്കുന്ന മന്ത്രിമാരെ എന്തു ചെയ്യണം? നമ്മുടെ സന്തോഷ് പണ്ഡിറ്റിനോടാണ് ഈ ചോദ്യമെങ്കില്‍ അടിച്ചു ശരിയാക്കണമെന്നോ വെടിവച്ചിടണമെന്നൊക്കെ ഈ കക്ഷി പറഞ്ഞുകളയാന്‍ സാധ്യതയുണ്ട്. ഈയൊരു സാധ്യത വിറ്റുമുതലാക്കുകയാണ് ഏഷ്യാനെറ്റ്.

അതേ സന്തോഷ് പണ്ഡിറ്റ് ഏഷ്യാനെറ്റില്‍ ഒരു ന്യൂസ് പ്രോഗ്രാമിന് ഒരുങ്ങുകയാണ്. അദ്ഭുതപ്പെടേണ്ട, കോമഡി ന്യൂസാണ് പണ്ഡിറ്റ് കൈകാര്യം ചെയ്യുന്നത്.

മണ്ടനും കോമാളിയുമെന്നൊക്കെ ആക്ഷേപിയ്ക്കുമ്പോഴും തന്റെ സിനിമകള്‍ ഭംഗിയായി വിറ്റഴിച്ചാണ് പണ്ഡിറ്റ് കഴിവുതെളിയിച്ചത്. നാട്ടുകാരെ തെറിവിളിയെ കൂസാതെയായിരുന്നു പണ്ഡിറ്റിന്റെ സിനിമകള്‍ തിയറ്ററുകളിലെത്തിയത്. ഇപ്പോഴും തന്നെ ആക്ഷേപിയ്ക്കാന്‍ ഉത്സാഹിയ്ക്കുന്നവരെ വെല്ലുവിളിച്ചാണ് ഈ സകലാകലാവല്ലഭന്‍ ടെലിവിഷനിലും കഴിവു തെളിയിക്കുന്നത്.

ജനത്തെ ബാധിയ്ക്കുന്ന സാമൂഹികപ്രശ്‌നങ്ങളാണ് താരം ഏറ്റെടുക്കുന്നത്. എല്ലാ ആഴ്ചയിലും കോമഡി ന്യൂസെന്ന അരമണിക്കൂര്‍ പരിപാടിയിലൂടെ പണ്ഡിറ്റിന്റെ കാഴ്ചപ്പാടുകളാണ് അവതരിപ്പിയ്ക്കപ്പെടുന്നത്. ജനത്തെ ബാധിയ്ക്കുന്നതും അല്ലാത്തതുമായ കാലികവിഷയങ്ങള്‍ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിയ്ക്കുന്ന പരിപാടിയാണ് കോമഡി ന്യൂസ്.

പണ്ഡിറ്റിന്റെ സുപ്രസിദ്ധമായ ഇടിവെട്ട് ഡയലോഗുകളും ആക്ഷനുകളുമൊക്കെയായി കോമഡി ന്യൂസ് കൊഴുപ്പിയ്ക്കാമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അണിയറക്കാര്‍. സമകാലിക വിഷയങ്ങള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നത് വഴി അവരെ കയ്യിലെടുക്കാമെന്നും ചാനല്‍ കണക്കുക്കൂട്ടന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+