നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍-ഷൈല അര്‍ദ്ധകോടീശ്വരി

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഗെയിംഷോയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റെക്കാര്‍ഡ് സമ്മാനത്തുകയാണ്
തൊടുപുഴ സ്വദേശിനിയായ ഷൈല നേടിയെടുത്തത്. ഈ എപ്പിസോഡ് ബുധന്‍, വ്യാഴ്ം ദിവസങ്ങളിലായി രാത്രി എട്ടിന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.
ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലാര്‍ക്ക് ആണ് ഷൈല. ആകെയുള്ള 15ചോദ്യങ്ങളില്‍ 14നും ഉത്തരം പറഞ്ഞാണ് ഷൈല അമ്പതുലക്ഷം സ്വന്തമാക്കിയത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാല്‍ ഷൈലയും കുടുംബവും ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഭര്‍ത്താവ് ഷാഹുല്‍ഹമീദിന് മലങ്കരഡാമിലെ ജോലിക്കിടെ വീണ് പരിക്കേറ്റു. ഇപ്പോള്‍ വിശ്രമത്തിലാണ്.
ഷൈലയുടെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. മക്കളായ ഷൈനും ഷംനാദും വിദ്യാര്‍ഥികള്‍. മലയാളം ചാനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഗെയിം ഷോ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാത്രി എട്ടിനാണ് സംപ്രേഷണം ചെയ്യുന്നത്.


Click it and Unblock the Notifications