ആകാശദൂതിന് പിന്നാലെ സ്ത്രീധനവും മിനിസ്ക്രീനില്‍

സാറ്റലൈറ്റ് എന്ന മോഹന വാഗ്ദാനമാണ് ഒരു മാതിരിപ്പെട്ട വരെയൊക്കെ സിനിമയുടെ കുഴിയില്‍ ചാടിക്കുന്നതും കരകയറ്റുന്നതും. സിനിമക്കാര്‍ക്ക് സാറ്റലൈറ്റേ ശരണം എന്നായപ്പോള്‍ ചാനലുകാര് ഒരു ബ്രേക്കിട്ടു. അതാ പലസിനിമകളും പാതിവഴിയില്‍ ഇഴയുന്നു. സൂപ്പര്‍താരങ്ങളെ വെച്ച് ചാനലില്‍ ചെന്ന് വില പേശി കാശുണ്ടാക്കുന്നവര്‍ ഇങ്ങനെ ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ചതല്ല.
മിനി സ്ക്രീനിനെ പുച്ഛിക്കുന്ന സിനിമക്കാര്‍ വിചാരിച്ചത് എക്കാലവും ചാനലുകാര് പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്നാണ്. വിഷയം അതല്ല, ഇഷ്ടം പോലെ സിനിമ ഓരോ ചാനലിലും സ്റ്റോക്കുണ്ട് ഇനി അഥവാ വല്ല മുട്ടും വന്നാല്‍ പണി വേറെയുമുണ്ട്. ആകാശദൂത് എന്ന സിനിമ തിയറ്ററുകളില്‍ ഒഴുക്കിവിട്ട കണ്ണീരിന്റെ കഥ എല്ലാവര്‍ക്കുമറിയാം.
അമ്മായിയമ്മ പോരും അവിഹിതവും പടിയടച്ചു പിണ്ടം വെക്കലും നാത്തൂന് പോരും ഭക്തസാമ്രാജ്യവും മാന്ത്രികവിദ്യകളുമായി നിറഞ്ഞു കവിയുന്ന സീരിയല്‍ കാഴ്ചയിലേക്ക് ആകാശദൂത് സ്വീകരിക്കപ്പെട്ടതോടെ സ്ത്രീ പ്രേക്ഷകരെ വീഴ്ത്താന്‍ പറ്റിയ സിനിമകള്‍ തപ്പിയിറങ്ങിയവര്‍ കണ്ടെത്തിയതാണ് സ്ത്രീധനം.
ജഗദീഷ് നായകനായി അഭിനയിക്കുന്ന ഉര്‍വ്വശിയെ അമ്മായിഅമ്മ പീഡിപ്പിക്കുന്ന, മീനയെന്ന അമ്മായിഅമ്മ നല്ല അമ്മയാകുന്ന ചിത്രം അന്ന് കേരളത്തില്‍ നിറഞ്ഞോടിയതായിരുന്നു. സ്ത്രീധനം എന്നും ഇവിടെ സജീവമായ വിഷയമാണ്. സ്ത്രീ സ്ത്രീയോടു കാണിക്കുന്ന പോരുതന്നെയാണ് ഈ സിനിമയും. അപ്പോള്‍ മിനി സ്ക്രീനിന് പറ്റിയ വിഷയം തന്നെ.
ജൂലായ് രണ്ടുമുതല്‍ ഏഷ്യാനെറ്റില്‍ ഈ സീരിയല്‍ സംപ്രേഷണം തുടങ്ങുകയാണ്. കൃഷ്ണമൂര്‍ത്തി സംവിധായകനാകുന്ന സീരിയലില്‍ രാജീവ് റോഷന്, ചിത്ര ഷേണായ്, ദിവ്യ, വിഷ്ണുപ്രകാശ് എന്നിവര്‍ അഭിനയിക്കുന്നു. കോട്ടയം മ വാരികകള്‍ കേരളത്തിന്റെ ഹൃദയമിടിപ്പ് കൈകാര്യം ചെയ്തിരുന്ന ഭൂതകാലമുണ്ടായിരുന്നു അന്ന് പ്രസിദ്ധീകരിച്ച കഥകളില്‍ പലതും സിനിമയായി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സിവി നിര്‍മ്മല എഴുതിയ ഹിറ്റ് നോവലായ സ്ത്രീധനവും സിനിമയായത് അത് കറങ്ങിതിരിഞ്ഞ് വീണ്ടും കുടുംബത്തിനകത്ത് എത്തുന്നു മൂന്നാം അവതാരമായി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications