മമ്മൂട്ടി ദി ബെസ്‌റ് ആക്ടര്‍ വീണ്ടും

അഭിനയകളരിയില്‍ എത്തിയിരിക്കുന്ന ഇവരെ പ്രതിഭതെളിയിക്കാന്‍ വേദിയിലേയ്ക്ക് വിടുന്നതുനുമുമ്പേ സജ്ജരാക്കാനുള്ള ടീമില്‍ അണിനിരക്കുന്നത് സിനിമാനാടക രംഗത്തെ പ്രമുഖരായ രഞ്ജിത് ശങ്കര്‍, മാമാസ്, മുരളീ മേനോന്‍, രാജശ്രീ വാര്യര്‍ എന്നിവരാണ്.
കളരിയില്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ക്ക് ശിഷ്യപെട്ട് മല്‍സരാര്‍ത്ഥികള്‍ അരങ്ങില്‍ അവ പുറത്തെടുക്കുമ്പോള്‍ മൂല്ല്യനിര്‍ണ്ണയം നടത്താന്‍ എത്തുന്നത് പ്രശസ്ത സംവിധായകന്‍ ബ്‌ളസ്സി, സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍, പ്രശസ്ത ഛായാഗ്രാഹകന്‍ വേണു എന്നിവരാണ്.
മമ്മൂട്ടി ദി ബെസ്‌റ് ആക്ടറിന്റെ ഒന്നും രണ്ടും സീസണുകള്‍ മികച്ചരീതിയില്‍ വിലയിരുത്തപെടുകയും ഭാവിയില്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രതിഭകളെ പുറത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. സീസണ്‍ ഒന്നിലെ ഫൈനല്‍ റൌണ്ടില്‍ പെര്‍ഫോം ചെയ്തവര്‍ക്ക്
ഇന്ന് സിനിമയിലും മിനി സ്‌ക്രീനിലും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
സീസണ്‍ രണ്ടിന്റെ സംഭാവനയായ മാളവിക എന്ന കുഞ്ഞുതാരം സിനിമയിലും സീരിയലിലും ഇതര ടിവി പ്രോഗ്രാമുകളിലും സജ്ജീവമാണ്. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യപരിപാടിയിലെ പ്രധാനതാരങ്ങളും മമ്മൂട്ടി ദി ബെസ്‌റ് ആക്ടര്‍ വഴി ക്യാമറയ്ക്ക് മുമ്പിലെത്തിയവരാണ്.
ടാലന്റുള്ള അഭിനയപ്രതിഭകളെ കണ്ടെത്താനും അവസരമൊരുക്കാനുമുള്ള മമ്മൂട്ടി ദി ബെസ്‌റ് ആക്ടര്‍ ഇനിമുതല്‍ വെള്ളിയാഴ്ചരാത്രി 10 മണിക്ക് ഏഷ്യാനെറ്റില്‍ പ്രേക്ഷകരെ തേടിയെത്തും.


Click it and Unblock the Notifications