ഒരു ദിവസത്തെ അഭിനയത്തിന് 15000 രൂപ!
സിനിമയിലെ കാര്യമല്ല. സീരിയല്‍ രംഗത്തെ നടികളുടെ പ്രതിഫലമാണിത്. സിനിമയില്‍ നിന്നു സീരിയല്‍ രംഗത്തെത്തിയ നടി പ്രവീണയും ചിപ്പിയുമാണ് ഒരു ദിവസത്തെ സീരിയല്‍ അഭിനയത്തിന് 15000 രൂപ പ്രതിഫലം വാങ്ങുന്നത്.
പ്രതിഫലകാര്യത്തില്‍ നടന്‍മാരെ പിന്തള്ളിക്കൊണ്ടാണ് നടികള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. നടി പ്രവീണ സീരിയലിലും സിനിമയിലും അഭിനയിക്കുന്നതിനു പുറമെ വീട്ടമ്മമാരുടെ ഇഷ്ടതാരം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം പാഥേയത്തിലൂടെ സിനിമയിലെത്തിയ ചിപ്പി നിര്‍മാതാവായ രഞ്ജിത്തിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. രഞ്ജിത്ത് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സീരിയലിലാണ് ചിപ്പി കൂടുതലും അഭിനയിക്കുന്നത്.

സജിത ബേട്ടി, സീമ, സുചിത്ര എന്നിവരാണ് പ്രതിഫലകാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. 12000 രൂപയാണ് ഇവര്‍ ഒരു ദിവസം വാങ്ങുന്നത്. രണ്ടുപേരും സിനിമയില്‍നിന്നുതന്നെ വന്നതാണ്. സജിതാ ബേട്ടി ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നടന്‍ ഷമ്മിതിലകനും 12000 രൂപ പ്രതിഫലം പറ്റുന്നുണ്ട്. സോനാനായര്‍, അര്‍ച്ചന, മഞ്ജുപിള്ള, ആശാശരത് എന്നിവരാണ് മൂന്നാംസ്ഥാനത്ത്. 10,000 രൂപയാണ് പ്രതിഫലം.
ഇതില്‍ ആശാശരത്തിന്റെ പ്രതിഫലം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു. സിനിമയില്‍ രംഗപ്രവേശം ചെയ്തതോടെയാണിത്. ഫ്രൈഡേ എന്ന ചിത്രത്തിലൂടെ ആശാശരത് സിനിമയില്‍ സജീവമായി. കോമഡിയിലൂടെയാണ് മഞ്ജു പിടിച്ചുനില്‍ക്കുന്നത്. കോമഡിയില്‍ മഞ്ജുവിനെ വെല്ലാനും ആരുമില്ല. കുടുംബപ്രേക്ഷകരുടെ ഇഷ്ട വില്ലത്തിയാണ് അര്‍ച്ചന. ഇവര്‍ ദ്രോഹിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീകലയ്ക്ക് പക്ഷേ, പ്രതിഫലം ആറായിരം രൂപയേയുള്ളൂ.
അമ്മ വേഷം ചെയ്യുന്ന വനിത, നടന്‍ ശരത് എന്നിവര്‍ എണ്ണായിരം രൂപയാണ് ദിവസവും കൈപ്പറ്റുന്നത്. അയ്യായിരം രൂപയാണ് ബീനാ ആന്റണിയുടെ പ്രതിഫലം. മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മല്‍സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മല്‍സരമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications