ഐറ്റം സോങുമായി ആടിത്തിമിര്‍ക്കാന്‍ സാനിയ മിര്‍സ?

എന്തായാലും കോര്‍ട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സാനിയുടെ ഗ്ലാമര്‍ ഇനി മിനി സ്‌ക്രീനിലേക്കും എത്തുകയാണ്. ഒരുഗ്രന്‍ ഐറ്റം ഡാന്‍സുമായി സാനിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാര്‍ പഌിലെ 'നാച്ച് ബാലിയേ' എന്ന റിയാലിറ്റി ഷോയിലാണ് സാനിയ എത്തുന്നത്. സാനിയ്‌ക്കൊപ്പം ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരവുമായ സൊഹൈബും ഉണ്ടാവുമെന്ന് സൂചനയുണ്ട്. 'നാച്ച് ബാലിയേ'യുടെ അഞ്ചാം സീസണിലാണ് സാനിയയും സോഹൈബും പങ്കെടുക്കുക. ഏതാനും മാസം മുന്‍പ് രവീണാ ടാണ്ടന്‍ നടത്തിയ ഒരു ചാനല്‍ ചാറ്റ് ഷോയില്‍ സാനിയയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുത്തിരുന്നു.
സെലിബ്രിറ്റികളായ ദമ്പതികള്‍ക്കു വേണ്ടിയുള്ള ഡാന്‍സ് റിയാലിറ്റി ഷോയായ 'നാച്ച് ബാലിയേ'യുടെ ആദ്യ മൂന്ന് സീസണുകളും ഏറെ ജനപ്രീതി നേടിയിരുന്നു.
സല്‍മാന്‍ ഖാന്‍ നായകനായ 'ദാബാംഗ്' എന്ന ചിത്രത്തിലെ 'മുന്നി ബദ്‌നാം ഹൂയി' എന്നു തുടങ്ങുന്ന ഐറ്റം നമ്പറാണ് സാനിയയും സോഹൈബും ഈ റിയാലിറ്റിഷോയില്‍ അവതരിപ്പിക്കുന്നതത്രേ. സോനു സൂദിനും സല്‍മാന്‍ ഖാനുമൊപ്പം മലൈക അറോറ ഖാന്‍ ആടിത്തിമിര്‍ത്ത ഈ ഐറ്റം സോങ് ആലപിച്ചത് മമ്താ ശര്‍മ്മയും ഐശ്വര്യാ നിഗമും ചേര്‍ന്നാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഹിറ്റ സോങും ഇതായിരുന്നു.












Click it and Unblock the Notifications