അവിഹിതവും കണ്ണീരും മടുത്തു: പ്രവീണ
മലയാളം ചാനലുകളില്‍ സീരിയലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. രാവും പകലുമില്ലാതെ സീരിയലുകള്‍ പുനസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. സിനിമയില്‍ നിന്നും പുറന്തള്ളപ്പെടുന്നവര്ക്കും സിനിമയില്‍ അവസരം കുറയുന്നവര്ക്കുമെല്ലാം വന്നുചേരാവുന്ന ഇടമായി മാറിക്കഴിഞ്ഞിട്ടുണ്ട് ടെലി സീരിയലുകള്‍. സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടിമാരും നടന്മാരുമെല്ലാം ഇന്ന് സീരിയലില്‍ അഭിനയിക്കുന്നുണ്ട്.
പ്രവീണയും ഇങ്ങനെതന്നെയാണ് സീരിയലില്‍ എത്തിയത്. സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച പ്രവീണ ചില നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമാ നടിയെന്ന നിലയ്ക്ക് ബ്രേക്കാവുന്ന ഒരു റോളും പ്രവീണയ്ക്ക് ലഭിച്ചില്ല. അഭിനയശേഷിയും മികച്ചരീതിയില്‍ ഡബ്ബ് ചെയ്യാനുള്ള കഴിവുമുണ്ടായിട്ടും വേണ്ടത്രേ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു പ്രവീണ.

പ്രവീണ പിന്നീട് സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. അവര്‍ ദേവിയായി അഭിനയിച്ച ദേവീ മാഹാത്മ്യം എന്ന സീരിയല്‍ വലിയ ഹിറ്റായി മാറി. പ്രവീണയുടെ ദേവീവേഷം ഏറെ പ്രശംസകളും നേടി. ഇതിനൊപ്പം തന്നെ മറ്റുചില കുടുംബകഥകള്‍ പറയുന്ന സീരിയലുകളിലും പ്രവീണ അഭിനയിക്കാന്‍ തുടങ്ങി.
പക്ഷേ ഇപ്പോള്‍ താരം പറയുന്നത് തനിയ്ക്ക് സീരിയല്‍ മടുത്തുവെന്നാണ്. എല്ലാസീരിയലുകളും അവിഹിതബന്ധങ്ങളുടെയും സ്ത്രീകളുടെ കണ്ണീരിന്റെയും കഥയാണെന്നും ഇനിയും ഇത്തരം കഥകളില്‍ അഭിനയിക്കാന്‍ വയ്യെന്നും പ്രവീണ പറയുന്നു.
പല സീരിയലുകളും കാഴ്ചക്കാരുടെ സാമാന്യ ബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും അമ്മായിഅമ്മ-മരുമകള്‍ പോരും വിവാഹേതരബന്ധങ്ങളും നിറഞ്ഞ സീരിയലുകള്‍ മടുത്തുവെന്നും പ്രവീണ പറഞ്ഞു.
ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ജോലികൂടികഴിഞ്ഞാല് സീരിയല്‍ വിടാനാണ് പ്രവീണയുടെ തീരുമാനം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications