Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ് ബച്ചന്‍ ടിവി സീരിയലില്‍ അഭിനയിക്കുന്നു

ബിഗ് സ്‌ക്രീനിലെ വമ്പന്‍താരങ്ങള്‍ മിനിസ്‌ക്രീനിലെത്തുകയെന്നത് എപ്പോഴും വലിയ വാര്‍ത്തയാണ്. ബോളിവുഡിലെ പലതാരങ്ങളും ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോന്‍ ബനേഗ ക്രോര്‍പതിയെന്ന ഷോയിലൂടെയായിരുന്നു ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ മിനിസ്‌ക്രീനിലെത്തി വാര്‍ത്ത സൃഷ്ടിച്ചത്. ഇപ്പോഴിതാ അവതാരകവേഷത്തിനുപുറമേ ബച്ചന്‍ സീരിയലിലും വേഷമിടുകയാണ്.

അനുരാഗ് കശ്യപ് ക്രിയേറ്റീവ് ഡയറക്ടറായുള്ള സീരിയലിലാണ് ബച്ചന്‍ അഭിനയിക്കുന്നത്. ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബച്ചന്‍ അഭിനയിക്കുന്ന സീരിയല്‍ യാഥാര്‍ത്ഥ്യമാകുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സീരിയലാണിതെന്നാണ് സൂചന. ഇതിന് പുറമേ കോന്‍ ബനേഗ ക്രോര്‍പതിയുടെ ആറാം സീസണിലും ബിഗ് ബി തന്നെയാണ് അവതാരകനായി എത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മിനിസ്‌ക്രീനിലും ഇനി ബച്ചന്‍ തരംഗം തുടങ്ങുകയാണ്.

Amitabh Bachchan

ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതും വലിയ വാര്‍ത്തയായിരുന്നു. ദി ഗ്രേറ്റ് ഗറ്റ്‌സ്ബിയിലൂടെയായിരുന്നു ബച്ചന്റെ ഹോളിവുഡ് അരങ്ങേറ്റം. ഈ ചിത്രം അടുത്തിടെ അവസാനിച്ച കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+