സെവന് അപ്പ് പരസ്യത്തില്‍ കഥകളിയെ തരംതാഴ്ത്തി?
തൃശൂര്‍: പ്രമുഖ ലഘുപാനീയമായ സെവന് അപ്പിന്റെ പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള കലാമണ്ഡലം രംഗത്ത്. ടെലിവിഷനില്‍ നല്കുന്ന പരസ്യത്തില്‍ കഥകളിയെ അവഹേളിച്ചുവെന്ന് കാണിച്ച് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ഫോര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ പെപ്സി കോ ഇന്ത്യയ്ക്ക് കത്തയച്ചിരിക്കുകയാണ്.
പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പു പറയണമന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡരികില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ സമീപത്തേയ്ക്ക് കഥകളിവേഷമിട്ട ആളെത്തി സെവന് അപ്പ് സമ്മാനിയ്ക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. കഥകളി കലാകാരന് പിന്നീട് തെരുവ് നൃത്തം നടത്തുകയാണ്. കഥകളിയെ വെറും തെരുവുനൃത്തമാക്കി തരംതാഴ്ത്തി അവഹേളിക്കുകയാണ് പരസ്യത്തില്‍ ചെയ്തിരിക്കുന്നത് എന്നാണ് കലാമണ്ഡലം ആരോപിക്കുന്നത്.

പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് കലാമണ്ഡലം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ പിന് സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം കലാമണ്ഡലം സര്‍വ്വകലാശാല രജിസ്ട്രാര്‍ കകെ സുന്ദരേശനാണ് കത്ത് അയച്ചിരിക്കുന്നത്.
പരസ്യം പിന്‍വലിയ്ക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ടെന്ന് കലാമണ്ഡലം അധികൃതര്‍ പറഞ്ഞു. ഇതിനായി സാസ്കാരാകി വകുപ്പിനെ സമീപിയ്ക്കുമെന്നും കെ കെ സുന്ദരേശന് വ്യക്തമാക്കി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications