കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ വിജയി അഞ്ജന പത്മനാഭന്‍

  • By Meera Balan
Google Oneindia Malayalam News

Junior Idol
മുംബൈ: സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ഐഡല്‍ ജൂനിയറിന്‍റെ ആദ്യ വിജയിയായി ബാംഗ്ലൂര്‍ സ്വദേശിയായ അഞ്ജന പത്മനാഭന്‍ (10) തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍ നാല് മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഹിന്ദി അറിയാത്ത അഞ്ജന എന്നാല്‍ വളരെ മനോഹരമായിട്ടാണ് ഹിന്ദി ഗാനങ്ങള്‍ പഠിയ്ക്കുകയും വേദിയില്‍ പാടുകയും ചെയ്തത്. പ്രേക്ഷകരുടെ പിന്തുണയാണ് അഞ്ജനയെ വിജയത്തിലെത്തിച്ചത് . അമിതാഭ് ബച്ചനാണ് സമ്മാനത്തുകയായ 25 ലക്ഷം രൂപയും നിസാന്‍ മൈക്ര കാറും അഞ്ജനയ്ക്ക് സമ്മാനിച്ചത്. ജൂണ്‍ 1 നാണ് റിയാലിറ്റി ഷോ ആരംഭിച്ചത്.സെപ്റ്റംബര്‍ ഒന്നിനാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത് .

ഒന്നാം സ്ഥാനം നേടിയ അഞ്ജന ഹിന്ദിയില്‍ കുറച്ച് സംസാരിയ്ക്കുകയും ചെയ്തു. ഗായിക ശ്രേയ ഘോഷാല്‍, സംഗീത സംവിധായകരായ വിശാല്‍ ദാദ്‌ലാനി, ശേഖര്‍ രാവ്ജിയാനി എന്നിവരായിരുന്നു പരിപാടിയുടെ വിധി കര്‍ത്താക്കള്‍. പ്രധാന സമ്മാനത്തിന് പുറമെ കൊടാക് മഹീന്ദ്ര നല്‍കിയ അഞ്ച് ലക്ഷം രൂപയും, ഹോര്‍ലിക്‌സ് നല്‍കിയ രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിനും അഞ്ജന അര്‍ഹയായി. നിര്‍വേഷ് സുധാന്‍ഷുഭായ് ദാവേ, ദേബാഞ്ജന കരംമ്കര്‍, അന്‍മോല്‍ ജസ്വാള്‍ എന്നിവരായിരുന്നു അവസാന റൗണ്ട് വരെ എത്തിയ മത്സരാര്‍ഥികള്‍. ഇവര്‍യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

പ്രിയങ്ക ചോപ്ര, ഷഹീദ് കപൂര്‍, രാം ചരണ്‍ തേജ എന്നിലരും ഫൈനല്‍ മത്സരങ്ങളുടെ വേദിയില്‍ എത്തിയിരുന്നു. പരിപാടിയിലെ വിധികര്‍ത്താക്കള്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ ഗാനം ആലപിച്ചു. ഫൈനല്‍ മത്സാരാര്‍ഥികള്‍ അമിതാഭ് ബച്ചന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനോപഹാരം അദ്ദേഹത്തിനായി സമര്‍പ്പിച്ചു. പ്രിയങ്കയും ഷഹീദും വേദിയില്‍ നൃത്തം ചെയ്തു. മൂന്ന് മാസങ്ങള്‍ നീണ്ട മത്സരത്തിനൊടുവിലാണ് വിജയിയെ കണ്ടെത്തിയത്.

English summary
She doesn't know Hindi, but her powerful and melodious rendition of Hindi songs helped 10-year-old Anjana Padmanabhan win the audiences' hearts, and thus, the first 'Indian Idol Junior' title at the star-studded grand finale of the singing reality show here Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X