ചെറിയ സ്ക്രീനിലെ വലിയ അവതാരകര്‍
ഇന്ത്യയുടെ ടെലിവിഷന്‍ രംഗം ഇപ്പോള്‍ റിയാലിറ്റി ഷോകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏത് ചാനല്‍ എടുത്താലും അവരുടെ പ്രധാന പരിപാടി ഏതെങ്കിലും റിയാലിറ്റി ഷോ ആയിരിക്കും.
വെറുതെ റിയാലിറ്റി ഷോ നടത്തിയിട്ട് കാര്യമില്ല ചാനലുകാര്‍ക്ക് നന്നായി അറിയാം. ആളുകളെ കയ്യിലെടുക്കാന്‍ പറ്റിയ അവതാരകരുണ്ടെങ്കിലേ ഇത്തരം ഷോകള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. ബോളിവുഡിലെ അതികായനായ അമിതാഭ് ബച്ചന് മുതല്‍ നിരവധി പേരാണ് മിനി സ്ക്രീനിലെത്തി മികച്ച അവതാരകര്‍ ആയിട്ടുള്ളത്.
റിയാലിറ്റി ഷോ അവതാരകരായി വന്ന് പ്രശസ്തരായവരും നിരവധിയാണ്.അവതാരകര്‍ പ്രേക്ഷകര്‍ എങ്ങനെ രസിപ്പിക്കുന്നു എന്നതാണ് പ്രധാന വിഷയം. പിരിമുറക്കം നിറഞ്ഞ മത്സര വേദികളില്‍ തമാശയുടെ മേമ്പൊടി വിതറിയെത്തുന്ന അവതാരകര്‍ക്കാണ് ഏറെ പ്രിയം.

അമിതാഭ് ബച്ചന്
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അവതാരകനായിട്ടാണ് അമിതാഭ് അറിയപ്പെടുന്നത്. കോന്‍ ബനേഗ ക്രോര്‍ പതി ആയിരുന്നു അമിതാഭിന് ആ പദവി നല്‍കിയത്.

കപില്‍ ശര്‍മ
കളേഴ്സ് ചാനലിലെ ഹാസ്യ പരിപാടിയായ കോമഡി നൈറ്റിന്റെ അവതാരകനാണ് കപില്‍ ശര്‍മ. പരിപാടി മാത്രമല്ല കപില്‍ ശര്‍മയുടെ അവതരണം പ്രേക്ഷകരില്‍ ചിരിപൊട്ടിക്കും.

കപില്‍ ശര്‍മയും മനീഷ് പോളും
കോമഡി നൈറ്റിന്റെ അവതാരകരായ കപില്‍ ശര്‍മയും മനീഷ് പോളും തമ്മില്‍ അത്ര സുഖത്തിലല്ല എന്ന് ടെലിവിഷന്‍ രംഗത്ത് ചില അടക്കം പറച്ചിലുകളുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഝലക് ദിഖ്ല ജാ എന്ന റിയാലിറ്റി ഷോ കണ്ടാന്‍ ഇങ്ങനെയൊരു പ്രശ്നമേ തോന്നില്ല.

സല്മാന് ഖാന്
കളേഴ്സ് ചാനലില്‍ ബിഗ് ബോസിന്റെ അവതാരകനായിട്ടാണ് മസില് ഖാന് സല്മാന് ടെലിവിഷനില്‍ എത്തുക. ഇതോടെ ചാനല്‍ അവതാരകര്‍ക്കിടയില്‍ സല്മാന് ശരിക്കും 'ബിഗ് ബോസ്'ആയി.

ജയ് ഭാനുശാലി
സീ ടിവിയിലെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് സൂപ്പര്‍മോം എന്ന പരിപാടിയുടെ അവതാരകനാണ് ജയ് ഭാനുശാലി. പ്രേക്ഷകരെ കയ്യിലെുക്കാന് മിടുക്കനാണ് ഇദ്ദേഹം.

റിത്വിക് ധഞ്ജനിയും രാഗിണി ഖന്നയും
സി ടീവിയിലെ ഇന്ത്യാസ് ബെസ്റ്റ് ഡ്രാംബാസ് എന്ന് റിയാലിറ്റി ഷോയുടെ അവതാരകരാണ് റിത്വിക് ധഞ്ജനിയും രാഗിണി ഖന്നയും. സീരിയല്‍ നടനായി തുടങ്ങി അവതാരകനായി മാറിയ റിത്വികും രാഗിണിയും മികച്ച അവതാരക ജോഡി ആയിട്ടാണ് അറിയപ്പെടുന്നത്.

അഭയ് ഡിയോള്‍
കാര്യങ്ങള്‍ മികവോടെ അവതരിപ്പിക്കാനൂള്ള കഴിവാണ് അഭയ് ഡിയോളിനെ ശ്രദ്ധേയനാക്കുന്നത്. സീ ടിവിയിലെ കണക്റ്റഡ് ഹം തും എന്ന പരിപാടിയുടെ അവതാരകനാണ് അഭയ്.

ഐശ്വര്യ ശഖൂദയും രവി ദുബേയും
മികച്ച നര്‍ത്തകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ആണ് ഇന്ത്യാസ് ഡാന്‍സിങ് സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ മത്സരാര്തഥികളേക്കാള് ഈ പരിപാടിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് അവതാരകരായ ഐശ്വര്യ ശഖൂജയും രവി ദുബേയും ആണ്.

ഷെര്‍ലിന്‍ ചോപ്ര
ഇന്ത്യന്‍ ടിവി അവതാരകരില്‍ ഏറ്റവും 'ഹോട്ട് ' ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകു. ഷഎര്ലിന് ചോപ്ര. എംടിവിയിലെ സ്പ്ലിറ്റ്സ് വില്ല എന്ന പരിപാടിയാണ് ഷെര്‍ലിന്‍ ചോപ്ര അവതരിപ്പിക്കുന്നത്.

കരണ്‍ വാഹിയും മന്ദിര ബേഡിയും
കുട്ടികള്‍ക്കായുള്ള 'ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍' എന്ന റിയാലിറ്റി ഷോയുടെ അവതാരകരാണ് കരണ്‍ വാഹിയും മന്ദിര ബേഡിയും.

രാന്വിജയ്
ഇന്ത്യന്‍ യുവത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് എംടിവിയിലെ റോഡീസ്. ഏറ്റവും 'കൂള്‍' ആയ ടിവി അവതാരകനായിട്ടാണ് റോഡീസ് അവതരിപ്പിക്കുന്ന രാന്വിജയ് അറിയപ്പെടുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications