ബിഗ്ബോസ് 7ലെ സെലിബ്രിറ്റി മത്സരാര്‍ത്ഥികള്‍?
പ്രേക്ഷകരെ ഞെട്ടിയ്ക്കാന്‍ ഒട്ടേറെ സസ്പെന്സുകളുമായി ബിഗ് ബോസ് റിയാലിറ്റി ഷോ എത്തുന്നു. 2013 സെപ്റ്റംബര്‍ 15 മുതലാണ് പരിപാടിയുടെ സംപ്രേക്ഷണം ആരംഭിയ്ക്കുക. അവതാരകനായി എത്തുന്നത് സല്‍മാന്‍ഖാനാണ്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നതിനെപ്പറ്റി ഗോസിപ്പുകള്‍ സജീവമാണ്. കളേഴ്സ് ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്യുക.
ബിഗ്ബോസിന്റെ ഏഴാമത്തെ സീസണിലൂടെ ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപയാണ് സല്മാന്ഖാന് പ്രതിഫലം വാങ്ങുന്നത്. സ്വര്‍ഗവും നരകവും എന്ന ആശയെത്തെ ആസ്പദമാക്കിയാണ് റിയാലിറ്റിഷോ പുറത്തിറങ്ങുന്നത്. ഇതില്‍ മാലാഖയായും സാത്താനായും സല്മാന് ഖാന് എത്തുന്നു എന്നതാണ് പ്രത്യേകത. എന്തായാലും സ്വര്‍ഗ നരകങ്ങളിലെ പോരാട്ടങ്ങള്ക്കെത്തുന്ന സെലിബ്രിറ്റികള്‍ ആരൊക്കെയാണെന്ന് അറിയേണ്ടേ?

ബിഗ് ബോസ് സീസണ് 7
2013 സെപ്റ്റംബര്‍ 15 നാണ് ബിഗ് ബോസ് സീസണ് 7 ആരംഭിയ്ക്കുന്നത്. പരിപാടിയുടെ അവതാരകനായി സല്മാന് ഖാന് ആണ് എത്തുന്നത്.

ഗുര്‍ദീപ് കോഹ്ലി
സജ്ഞീവനി എന്ന പോപ്പുലറായ ടെലിവിഷന്‍ ഷോയിലൂടെയാണ് ഗുര്‍ദീപ് ടെലിവിഷന്‍ രംഗത്ത് സജീവമാകുന്നത്. അക്ഷയ് കുമാറിനൊപ്പം റൗഡി റാത്തോര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം അവതിരിപ്പിച്ചു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ പരിപാടിയെപ്പറ്റിയുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്തില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

കുഷാല്‍ ടാന്‍ടന്‍
റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നകാര്യം ഉറപ്പായില്ലെന്നാണ് ടെലിവിഷന്‍ സീരിയല്‍ താരം കുഷാല്‍ പറയുന്നത്. സ്റ്റാര്‍ പ്ളസിലെ 'ഏക് ഹസാരോണ്‍ മേം മേരി ബെഹ്ന ഹേ' എന്ന സീരിയലില്‍ വിരാട് സിംഗ് വദേര എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിയ്ക്കുന്നത്

പ്രത്യുഷ ബാനര്‍ജി
കളേഴ്സ് ചാനലിലെ തന്നെ ബാലിക വധു എന്ന ടിവിഷോയിലൂടെയാണ് പ്രത്യുഷ ടെലിവിഷനില്‍ സജീവമാകുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെപ്പറ്റി കൂടുതല്‍ പ്രതികരിയ്ക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

കപില്‍ ശര്‍മ്മ
കോമഡി താരം കപില്‍ ശര്‍മ്മയും ബിഗ് ബോസില്‍ പങ്കെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇദ്ദേഹം വാര്‍ത്ത നിഷേധിച്ചു.

കാമ്യ ബിഗ് ബോസിലേക്കില്ല
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലെ പ്രധാന വില്ലത്തി കാമ്യ പഞ്ചാമി ബിഗ് ബോസിലേക്കില്ലെന്ന് തുറന്ന് പറഞ്ഞു. കാമ്യ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

സല്മാന് മാലാഖ
സ്വര്‍ഗവും നരകവും എന്ന രണ്ട് ആശയങ്ങളിലൂടെയാണ് റിയാലിറ്റി ഷോ മുന്നേറുന്നത്. ഇതില്‍ സ്വര്‍ഗത്തിന്റെ പ്രതിനിധിയായ മാലാഖയായും നരകത്തിന്റെ അധിപനായ സാത്താനായും സല്മാന് ഖാന് എത്തുന്നു.

സ്വര്‍ഗവും നരകവും
സ്വര്‍ഗവും നരകവും പ്രമേയമാക്കിയാണ് ബിഗ് ബോസിന്റെ ഏഴാം സീസണ് മത്സരങ്ങള്‍ നടക്കുന്നത്

ബിഗ് ബോസ്
ബിഗ് ബോസിന്റെ ഏഴാം സീസണ് കളേഴ്സ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്

സ്വര്‍ഗം
സല്മാന് ഖാന് സ്വര്‍ഗത്തില്‍ ഇരിയ്ക്കുന്ന ചിത്രം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications