സണ്ണി ലിയോണിന്റെ റിയാലിറ്റി ഷോ
സാധാരണ നടിമാരെപ്പോലെയല്ല സണ്ണി ലിയോണ്‍. കാലം പഴകും തോറും തുണി കുറയ്ക്കുന്നവരാണ് സാധാരണ സിനിമാരംഗത്തെ ചൂടന്‍ നായികമാരെങ്കില്‍ നേരെ തിരിച്ചാണ് സണ്ണി ലിയോണിന്റെ കാര്യം. ബോളിവുഡിലേക്ക് ഐറ്റം ഡാന്‍സറായി വിരുന്നിനെത്തിയ ലിയോണ്‍ നടി എന്ന നിലയിലും തന്റെ പേര് മോശമാക്കിയില്ല.
അവിടം കൊണ്ടും തീരുന്നില്ല, ബിഗ് സ്‌ക്രീനും കഴിഞ്ഞ് റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് സണ്ണി ലിയോണ്‍. അമ്പരക്കണ്ട, റിയാലിറ്റി ഷോയില്‍ മത്സരിക്കാനല്ല, അതിഥിതാരമായാണ് സണ്ണി ലിയോണ്‍ കളേഴ്‌സ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പ്രകടനം നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഡാന്‍സ് റിയാലിറ്റി ഷോ എന്ന് അറിയപ്പെടുന്ന കളേഴ്‌സ് ടി വിയിലെ ഝലക് ദിഖാലാജായിലാണ് സണ്ണി ലിയോണ്‍ ചുവടുവെക്കുന്നത്. സണ്ണി ലിയോണ്‍ ഒറ്റയ്ക്കല്ല, അവതാരകരായ മനീഷ് പോളും കപില്‍ ശര്‍മയും കൂട്ടിനുണ്ടാകും. എന്തൊക്കെയാണ് റിയാലിറ്റി ഷോയില്‍ സണ്ണി ലിയോണ്‍ കരുതിവെച്ചിരിക്കുന്നത് കാണാന്‍ മറക്കരുത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് ഷോ.

സണ്ണി ലിയോണ്‍
കളേഴ്‌സ് ടി വിയിലെ ഝലക് ദിഖാലാ ജായില്‍ അതിഥിതാരമായി സണ്ണി ലിയോണ്‍

നൃത്തം വഴങ്ങുമോ
കളേഴ്‌സ് ടി വിയിലെ ഝലക് ദിഖാലാ ജായില്‍ നൃത്തം ചെയ്യാനുള്ള ശ്രമത്തിലാണ് സണ്ണി ലിയോണ്‍

പഠിച്ചെടുത്തു
അധികം സമയമൊന്നും എടുത്തില്ല സണ്ണി ലിയോണിന് നൃത്തം വഴങ്ങാന്‍

തകര്‍ത്തു
കളേഴ്‌സ് ടി വിയില്‍ നൃത്തച്ചുവടുകളുമായി സണ്ണി ലിയോണും സംഘവും.

ഹാവൂ കഴിഞ്ഞു
ഝലക് ദിഖാലാ ജായില്‍ നൃത്തം ചെയ്യുന്ന സണ്ണി ലിയോണ്‍












Click it and Unblock the Notifications