ചാനലിലെ ചുംബനം കമല്‍ ഹാസനെതിരെ കേസ്

Kamal Hassan
സിനിമാ ലോകത്ത് ചുംബനങ്ങള്‍ക്ക് എപ്പോഴും ഒരു സെക്‌സി നടിയുടെ പ്രാധാന്യമാണുള്ളത്. ചില ചിത്രങ്ങളിലെ ചുംബനങ്ങള്‍ വലിയ വാര്‍ത്തയാകും, ചിലത് വലിയ വിവാദമാകും, ചിലത് വിവാദങ്ങള്‍ക്കൊടുവില്‍ നിയമക്കുരുക്കിലും അകപ്പെടും. ഇത്തരത്തില്‍ സിനിമകളിലെ ചുംബനങ്ങളിലൂടെ സ്ഥിരം വാര്‍ത്ത സൃഷ്ടിക്കുന്ന താരമാണ് കമല്‍ ഹാസന്‍. കമലിന്റെ ഒട്ടുമിക്ക സിനിമകളിലും ചുംബനങ്ങള്‍ ഹൈലൈറ്റുകളായിരുന്നു. പക്ഷേ സ്‌ക്രീന്‍ ചുംബനങ്ങളുടെ പേരില്‍ കമല്‍ ഒരിക്കലും നിയമക്കുരുക്കില്‍ അകപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ സിനിമയ്ക്ക് പുറത്തെ ചുംബനം കമലിനെ കേസില്‍ കുരുക്കിയിരിക്കുകയാണ്.

ഒരു ചാനല്‍ പരിപാടിയ്ക്കിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരെ കേസ് വന്നിരിക്കുകയാണ്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ തമിഴ് പതിപ്പായ വിജയ് ടിവിയിലെ നീങ്കളും വെല്ലാളാം ഒരു കോടി എന്ന പരിപാടിയ്ക്കിടെ കമല്‍ നടത്തിയ ചുംബനമാണ് പ്രശ്‌നമായിരിക്കുന്നത്. ഹിന്ദുമക്കള്‍ കക്ഷിയാണ് ഇതിനെതിരെ പൊലീസില്‍പരാതി നല്‍കിയിരിക്കുന്നത്.

നടന്‍ പ്രകാശ് രാജ് അവതരിപ്പിച്ച പരിപാടിയില്‍ അതിഥികളായി കമലും ഗൗതമിയും എത്തിയിരുന്നു. പരിപാടിയുടെ അവതാരകയായ ദിവ്യദര്‍ശനിയെ ഒരവസരത്തില്‍ കമല്‍ കെട്ടിപ്പിടിയ്ക്കുകയും ചുംബിയ്ക്കുകയം ചെയ്തു, മത്സരാര്‍ത്ഥിയായെത്തിയ പെണ്‍കുട്ടിയെയും കമല്‍ ആലിംഗനം ചെയ്തിരുന്നു. ഇതാണ് ഹിന്ദുമക്കള്‍ കച്ചിയെ ചൊടിപ്പിച്ചത്.

കമലിന്റെ പ്രകടനം അശ്ലീലം നിറഞ്ഞതാണെന്നും കെട്ടിപ്പിടുത്തവും ചുംബനവുമെല്ലാം ലക്ഷക്കണക്കിനാളുകള്‍ കാണുന്ന പരിപാടികളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഹിന്ദുമക്കള്‍ കച്ചി ചൂണ്ടിക്കാണിക്കുന്നു. ഇതുമാത്രമല്ല വിവാഹം കഴിയ്ക്കാതെ ഒരുമിച്ച ജീവിയ്ക്കുന്ന കമലും ഗൗതമിയും പങ്കെടുത്ത പരിപാടിയില്‍ വിവാഹിതരാകാതെ ഒരുമിച്ച് ജീവിയ്ക്കുന്ന രീതിയെ പ്രകീര്‍ത്തിച്ചുവെന്നും ഹിന്ദുമക്കള്‍ കച്ചി ആരോപിയ്ക്കുന്നു. കമല്‍ ഹാസന്‍, ഗൗതമി, ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥിയായെത്തിയ പ്രിയ, പ്രകാശ് രാജ് എന്നിവര്‍ക്കെതിരെയാണ് ഹിന്ദുമക്കള്‍ കച്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+