മലയാളി ഹൗസ് രേവതിയ്ക്ക് തലവേദനയാകുന്നു?
സൂര്യ ടിവിയിലെ മലയാളിഹൗസ് പോലെ ഈ അടുത്തകാലത്ത് ഇത്രയേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു ടെലിവിഷന്‍ പരിപാടിയില്ല. ഷോ തുടങ്ങിയതിന്റെ പിറ്റേന്നാള്‍ മുതല്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിയ്ക്കുന്നുവെന്നതാണ് ഷോയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ ആരോപണം.
സംസ്‌കാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് മലയാളി ഹൗസില്‍ നടക്കുന്നതെന്ന ആരോപണവുമായി രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വനിതാ കമ്മീഷനില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം വന്നതോടെ പരിപാടിയുടെ അവതാരകയായ രേവതി ആകെ ത്രിശങ്കുവിലായിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. വിമര്‍ശനങ്ങള്‍ അസഹനീയമായതോടെ രേവതി പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ചാനലോ രേവതിയോ ഇതുസംബന്ധിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല.

സ്ത്രീകള്‍ക്കെതിരെ മോശമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ മലയാളിഹൗസിലെ അംഗങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ച് വനിതാ കമ്മീഷന്‍ ഷോയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ കടുത്തതോടെ മലയാളി ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്ക് എല്ലാകാര്യങ്ങളും അറിയാമെന്നും എല്ലാം പറഞ്ഞശേഷമാണ് അവരെ മലയാളിഹൗസില്‍ താമസിക്കാന്‍ വിട്ടതെന്നും രേവതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ അത് താന്‍ ചലച്ചിത്രകോലത്തുണ്ടാക്കിയ സല്‍പ്പേരിനെ ബാധിയ്ക്കുമോയെന്ന് ഭയന്നാണ് രേവതി പിന്‍മാറാന്‍ ആലോചിയ്ക്കുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.












Click it and Unblock the Notifications