പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഫ്രാങ്കോ ഒരുക്കിയ പാട്ട്

കേരളത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളെ പ്രമേയമാക്കി ഗായകന്‍ ഫ്രാങ്കോയും സുഹൃത്തുക്കളുമാണ് ഒരു ഗാനം തിട്ടപ്പെടുത്തിയിരിക്കുന്നത്. ബാന്റ് സെവന്‍ പുറത്തിറക്കിയ ഗാനം ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ചെറുകുഴിയില്‍ നിന്ന് പടുകുഴിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഗ്രാമ-നഗരങ്ങളിലെ റോഡുകളാണ് ഗാനത്തിന്റെ പ്രമേയം.
കുഴികളില്‍ വീണ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ദേശീപാതകള്‍ കാലന് ഉത്സവപറമ്പാണെന്ന് ഗാനം വിശേഷിപ്പിക്കുന്നു. രസകരമായ ആല്‍ബത്തിലൂടെയാണ് ഈ കുഴി സഞ്ചാരം അവതരിപ്പിക്കുന്നത്. റോഡിന്റെ തകര്‍ച്ചയ്ക്ക മഴയെ പഴിക്കുന്ന അധികൃതരെ ഗാനം കളിയാക്കുന്നു.
ഗാനരചയ്താവ് ജോഫി തരകന്‍, സ്റ്റീഫന്‍ ദേവസി, ഫേവര്‍ ഫ്രാന്‍സിസ് തുടങ്ങിയവരാണ് ഈ മനോഹരമായ ഗാനപിറവിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് കലാകാരന്മാര്‍.


Click it and Unblock the Notifications
