നമ്മള്‍ തമ്മില്‍ അവതരിപ്പിക്കാന്‍ ഗണേഷ് കുമാര്‍

Ganesh Kumar
ഗണേഷ് കുമാര്‍ എംഎല്‍എ തിരികെ മന്ത്രിസഭയിലെത്തുമോയെന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ രാഷ്ട്രീയലോകത്ത് നടക്കുന്നത്. സിനിമക്കാരെല്ലാം ഗണേഷിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഇതുപറഞ്ഞ സിനിമാക്കാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം തിരികെക്കിട്ടിയാലും ഇല്ലെങ്കിലും തല്‍ക്കാലം ഗണേഷ് പുതിയൊരു വേഷമണിയാനുള്ള ഒരുക്കത്തിലാണ്.

ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക്‌ഷോയായ നമ്മള്‍ തമ്മിലിന്റെ അവതാരകനായെത്തുകയാണ് ഗണേഷ്. മുമ്പ് ആര്‍ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായകാലത്ത് ഏറ്റവും ജനപ്രീതിയുള്ള ടിവി പരിപാടിയായിരുന്നു നമ്മള്‍ തമ്മില്‍.

പിന്നീട് ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് വിട്ടപ്പോള്‍ ജഗദീഷും പിന്നീട് അരുണും പരിപാടിയുടെ അവതാരകരായി. ഇതിന് ശേഷം കൈരളിവിട്ട് ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ എത്തിയതോടെ അദ്ദേഹമായി പരിപാടിയുടെ അവതാരകന്‍. ഇപ്പോള്‍ ബ്രിട്ടാസ് വീണ്ടും ഏഷ്യാനെറ്റ് വിട്ടതോടെയാണ് ഗണേഷിനെ അവതാരകനായി തീരുമാനിച്ചത്.

ഗണേഷ് അവതാരകനായുള്ള പുതിയ എപ്പിസോഡുകള്‍ ഉടന്‍തന്നെ സംപ്രേഷണം ചെയ്തുതുടങ്ങുമെന്നാണ് അറിയുന്നത്.നടനും രാഷ്ട്രീയക്കാരനുമായി ഗണേഷ് കുമാര്‍ ഇതാദ്യമായിട്ടാണ് ഒരു ടിവി പരിപാടിയുടെ അവതാരകനായി എത്തുന്നത്. പുതിയ തട്ടകത്തില്‍ ഗണേഷ് എത്രമാത്രം ശോഭിയ്ക്കുമെന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+