കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധസമരം; വിജയാഘോഷം ഫേസ്ബുക്കിലും

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യവുമായി തുടങ്ങിയ സമരം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും സമരം വിജയമാണ് എന്നാണ് സമരാനുകൂലികളുടെ അവകാശവാദം. സമരം എല്‍ ഡി എഫിന്റെ വിജയമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞതോടെ വിജയാഹ്ലാദം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പൊടിപൊടിക്കുകയാണ്.

ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധമാണ് എന്ന നിലപാട് സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നതാണ് എന്നാണ് സമരം ചീറ്റിപ്പോയി എന്ന പക്ഷക്കാരുടെ വാദം. സമരവിജയത്തെ ആഹ്ലാദിക്കുന്നവരെ കളിയാക്കിയും സിനിമാ ഡയലോഗുകളെ ഓര്‍മിപ്പിച്ചും നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇവ മാത്രമല്ല, സര്‍ക്കാരും സമരക്കാരും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നു, ഇവിടെയും കഴുതയായത് പൊതുജനം തന്നെ എന്ന തരത്തിലുള്ള കമന്റുകളും ഉണ്ടായിരുന്നു. എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങളിലേക്ക്.

ഉപരോധത്തിലും ഫിക്‌സിംഗ്?

ഉപരോധത്തിലും ഫിക്‌സിംഗ്?

സര്‍ക്കാരും സമരക്കാരും തമ്മില്‍ ഒത്തുകളിച്ച് പൊതുജനത്തെ കഴുതകളാക്കുകയായിരുന്നു ഈ ഉപരോധത്തിലൂടെ എന്ന് ചിന്തിക്കുന്നവരും കുറവല്ല.

പഞ്ചാബി ഹൗസ്

പഞ്ചാബി ഹൗസ്

പഞ്ചാബി ഹൗസിലെ തമാശയെ ഓര്‍മിപ്പിക്കുന്നതാണ് സമരവിരോധികളുടെ ഈ പോസ്റ്റ്.

തമാശ അടുക്കളയിലേക്കും

തമാശ അടുക്കളയിലേക്കും

സമരക്കാര്‍ക്ക് തയ്യാറാക്കിയ ഭക്ഷണത്തെയും വിമര്‍ശകര്‍ വെറുതെ വിട്ടില്ല

സന്ദേശത്തിലെ പ്രതിക്രിയാവാതകം

സന്ദേശത്തിലെ പ്രതിക്രിയാവാതകം

രാഷ്ട്രീയക്കളികളെ കളിയാക്കാന്‍ ഇപ്പോഴും സന്ദേശം കഴിഞ്ഞേ മറ്റൊരു സിനിമയുള്ളൂ.

സമരം പൊളിഞ്ഞോ?

സമരം പൊളിഞ്ഞോ?

സമരം പൊളിഞ്ഞു എന്ന് വിമര്‍ശിക്കുന്നവരുടെ പോസ്റ്റില്‍ നിന്നും

സമരം തുടരും

സമരം തുടരും

ഉപരോധം കൊണ്ട് സമരം അവസാനിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് ഈ പോസ്റ്റിന് ആധാരം.

സമരത്തില്‍ ഒത്തുകളിച്ചോ

സമരത്തില്‍ ഒത്തുകളിച്ചോ

സമരം ഒറ്റിക്കൊടുക്കപ്പെട്ടു എന്ന് പറയുന്ന മറ്റൊരു പോസ്റ്റ്

കോടിയേരി

കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ ഈ പ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റുകളായി എത്തിയിട്ടുണ്ട്.

ഇനിയും സമരം

ഇനിയും സമരം

വഞ്ചിക്കപ്പെട്ട പ്രവര്‍ത്തകര്‍ ഇനിയും സമരത്തിനില്ലെന്നാണ് ഈ പോസ്റ്റില്‍

സമരത്തിന്റെ ക്ലൈമാക്‌സ്

സമരത്തിന്റെ ക്ലൈമാക്‌സ്

സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം വരുന്നതിന് മുന്നേ ഫേസ്ബുക്കില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

English summary
Social networking websites like facebook celebrating the end of LDF organised secretariate protest. Here we have some facebook posts releted to that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X