ടിവി അവതാരകനായി മമ്മുട്ടി

ചാനലിന്റെ ഉദ്ഘാടനദിവസം തന്നെയാണ് ഈ മമ്മുട്ടി ഷോ സംപ്രേഷണം ചെയ്തത്. തമാശയും അഭിമുഖങ്ങളുമെല്ലാം നല്ല മെയ്‌വഴക്കത്തോടെ പൂര്‍ത്തിയാക്കി മമ്മുക്ക ആരാധകരെ അമ്പരിപ്പിക്കുകയും ചെയ്തു.
കമ്മത്ത് ആന്റ് കമ്മത്ത് സിനിമയുടെ റിലിസിങുമായി ബന്ധപ്പെട്ട ചാറ്റ് ഷോയില്‍ ദിലീപും കാര്‍ത്തികാ നായരും അതിഥികളായെത്തി. സംവിധായകന്‍ രഞ്ജിത്, മാര്‍ട്ടിന്‍ പ്രാക്കാട് എന്നിവരെ ഫോണില്‍ വിളിച്ച മമ്മുട്ടി അവരുടെ പുതിയ സിനിമാ പദ്ധതികളെ കുറിച്ച് ചോദിച്ചു.
രഞ്ജിത്തിന്റെ പുതിയ സിനിമയായ ലീലയില്‍ മമ്മുട്ടിയാണ് നായകന്‍. മാര്‍ട്ടിന്റെ എബിസിഡി എന്ന സിനിമയല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും. പത്രക്കാരനായി നിരവധി സിനിമകളിലെത്തിയെങ്കിലും മമ്മുട്ടി ഇതുവരെ അവതാരകനായി വെള്ളിത്തിരയിലെത്തിയിട്ടില്ല. പക്ഷേ, പുതുതായി ഒരു സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
