ഒടുവില്‍ 'പരസ്യമായി' മഞ്ജുവെത്തി
അങ്ങനെ പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വാര്യരുടെ ഭാവങ്ങളും ശബ്ദവും ലോകത്തിന് മുന്നില്‍ വീണ്ടും. മഞ്ജു വാര്യര്‍ അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം റിലീസ് ചെയ്തു. യുട്യൂബിലാണ് ആദ്യം പരസ്യം റിലീസ് ചെയ്തത്. വൈകാതെ ചാനലുകളിലും കാണാനാകും.
മഞ്ജുവും അമിതാഭ് ബച്ചനും ഒന്നിയ്ക്കുന്ന കല്യാണ്‍ ജ്വല്ലറിയുടെ വിശ്വാസം സീരീസിലെ പുതിയ പരസ്യത്തില്‍ കാണാന്‍ കഴിയുക അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ്.

അച്ഛനിഷ്ടമില്ലാത്ത വിവാഹത്തിനായി മകള്‍ വീടുവിട്ടുപോകുന്നതും അവസാനിയ്ക്കാതെ പോകുന്ന അച്ഛന്റെ പിണക്കവും ഒടുവില്‍ പേരക്കുട്ടിയുടെ ജനനത്തോടെ അച്ഛനും മകളും വീണ്ടുമൊന്നിയ്ക്കുന്നതുമെല്ലാണ് പരസ്യത്തിലുള്ളത്.
പതിനാല് വര്‍ഷം മുമ്പ് അഭിനയത്തില്‍ സജീവമായിരുന്ന കാലത്തേതുപോലുള്ള ഭാവവിന്യാസങ്ങള്‍ പുതിയ പരസ്യത്തിലും മഞ്ജുവിന്റെ മുഖത്ത് കാണാന്‍ കഴിയുന്നുണ്ട്. ബച്ചന്‍ മഞ്ജു കോമ്പിനേഷനും മികച്ചുനില്‍ക്കുന്നു.
പരസ്യമിറങ്ങി, ഇനി എന്നാണ് മഞ്ജു വെള്ളിത്തിരയില്‍ കഥാപാത്രങ്ങളായി മാറാന്‍ എത്തുകയന്നറിയാനാണ് ആരാധകര്‍ കാതോര്‍ക്കുന്നത്.
<center><center><iframe width="600" height="450" src="//www.youtube.com/embed/ulXNNfuS9ow" frameborder="0" allowfullscreen></iframe></center></center>


Click it and Unblock the Notifications
