സ്റ്റാര്‍ട്ട്....ആക്ഷന്‍ ബഹളങ്ങളില്‍ മഞ്ജു വീണ്ടും

എല്ലാവരും ആഗ്രഹിച്ചതുപോലെ മഞ്ജു വാര്യര്‍ തിരിച്ചെത്തുകയാണ്. ആദ്യം നൃത്തവേദിയില്‍, പിന്നീട് സൈബര്‍ ലോകത്ത് ഇപ്പോഴിതാ പരസ്യചിത്രത്തിലൂടെ മിനിസ്‌ക്രീനിലേയ്ക്കും ബിഗ് സ്‌ക്രീനിലേയ്ക്കും മഞ്ജു തിരിച്ചെത്തുകയാണ്. മലയാളം കാത്തിരുന്ന മുഹൂര്‍ത്തമായിരുന്നു ഇത്.

സ്റ്റാര്‍ട്ട്....ആക്ഷന്‍ ബഹങ്ങളിലേയ്ക്കും ആര്‍ക്ക് ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിലേയ്ക്കും മലയാളത്തിന്റെ ഇഷ്ടതാരം തിരിച്ചുവരുന്ന മുഹൂര്‍ത്തും.

ആരും കൊതിച്ചുപോകുന്ന തിരിച്ചുവരവ്

ആരും കൊതിച്ചുപോകുന്ന തിരിച്ചുവരവ്

ഇതൊരുപക്ഷേ മഞ്ജുവിന് മാത്രം കഴിയുന്നതായിരിക്കും. എത്രയോ നടിമാര്‍ വിവാഹശേഷം വളരെക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്നുണ്ട്. പക്ഷേ ആര്‍ക്കും ഇത്തരത്തിലൊരു റീ-ഓപ്പണിങ് കിട്ടിയിട്ടുണ്ടാകില്ല. ഇന്ത്യയുടെ നടനേതിഹാസമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയെന്നത് ഒട്ടും ചെറിയകാര്യമല്ല.

ബച്ചന്റെ കാല്‍തൊട്ടുവന്ദിച്ച് തുടക്കം

ബച്ചന്റെ കാല്‍തൊട്ടുവന്ദിച്ച് തുടക്കം

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് അമിതാഭ് ബച്ചന്റെ കാല്‍തൊട്ടുവന്ദിച്ചാണ് മഞ്ജു സെറ്റിലെത്തിയത്. ബച്ചന്റെ അനുഗ്രഹം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് മഞ്ജു പറയുന്നു. ബച്ചനൊപ്പമിരിക്കുന്ന ചിത്രം കണ്ട് തനിയ്ക്ക് കരച്ചില്‍വന്നെന്നും താരം പറഞ്ഞു.

മനസ് ശൂന്യമായിരുന്നുവെന്ന് മഞ്ജു

മനസ് ശൂന്യമായിരുന്നുവെന്ന് മഞ്ജു

പരസ്യചിത്രീകരണത്തിനായി മുംബൈയിലെ ദാദാ സാഹിബ് ഫിലിം സിറ്റിയിലെ സെറ്റിലെത്തിയപ്പോള്‍ മനസ് ശൂന്യമായിരുന്നുവെന്നും എല്ലാം കഴിഞ്ഞപ്പോളാണ് ചെയ്തത് എന്താണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് തിരിച്ചുവരവിലെ ആദ്യ കാമറാനുഭവത്തെക്കുറിച്ച് മഞ്ജു പറഞ്ഞത്.

ആദ്യ ടേക്കില്‍ മഞ്ജു ഓക്കേ

ആദ്യ ടേക്കില്‍ മഞ്ജു ഓക്കേ

പതിനാലുവര്‍ഷം കഴിഞ്ഞാണ് ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും ചീത്രീകരണം തുടങ്ങിയപ്പോള്‍ ആദ്യ ടേക്കില്‍ത്തന്നെ മഞ്ജുവിന്റെ അഭിനയം ഓകെയായി. മഞ്ജുവായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ അതിശയം തോന്നാനിടയില്ല.

പ്രശംസയുടെ പൂച്ചെണ്ടുകളുമായി ബച്ചന്‍

പ്രശംസയുടെ പൂച്ചെണ്ടുകളുമായി ബച്ചന്‍

അമിതാഭ് ബച്ചനെപ്പോലെ ലോകം അംഗീകരിച്ച ഒരു നടനില്‍ നിന്നും മലയാളമെന്ന കൊച്ചുഭാഷയിലെ അഭിനേത്രിയ്ക്ക് പ്രശംസലഭിയ്ക്കുകയെന്നാല്‍ അതൊരു വലിയ അംഗീകാരം തന്നെയാണ്. മികച്ച അഭിനേത്രിയാണ് മഞ്ജുവെന്നും ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്നമാണ് ബച്ചന്‍ പറഞ്ഞത്. ബച്ചന്റെ അനുഗ്രഹവും പ്രശംസയുമെല്ലാമായി മഞ്ജുവിന്റെ രണ്ടാംവരവിന് ശുഭകരമായ തുടക്കമായി.

വിശ്വാസം അതല്ലേ എല്ലാം

വിശ്വാസം അതല്ലേ എല്ലാം

കല്യാണ്‍ ജ്വല്ലറിയുടെ വിശ്വാസം സീരിസിലുള്ള പരസ്യമാണ് മഞ്ജു ബച്ചന്‍ എന്നിവരെവച്ച് തയ്യാറായിക്കൊണ്ടിരിക്കുന്നത്. വിഎ ശ്രീകുമാറാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം ചിത്രീകരിക്കുന്നത്. ഒന്നരക്കോടിയോളമാണ് പരസ്യത്തിന്റെ ചെലവ്.

 പരസ്യത്തിലെ മറ്റു നായകന്‍മാര്‍

പരസ്യത്തിലെ മറ്റു നായകന്‍മാര്‍

മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പരസ്യം തയ്യാറാകുന്നുണ്ട്. എല്ലാത്തിലും നായിക മഞ്ജുവാണ്. നായകന്മാരാകട്ടെ പ്രഭു, നാഗാര്‍ജ്ജുന, പുനീത് രാജ്കുമാര്‍ എന്നിവരും. എല്ലാവര്‍ക്കും മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് അതിശയകരം എന്നുമാത്രമേ പറയാനുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+