മലയാളം മിനിസ്‌ക്രീനിലൂടെ മീനയും തിരിച്ചുവരുന്നു
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മീന. മലയാളത്തിലും തമിഴിലുമെല്ലാമായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന മീന പിന്നീട് ടിവി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാളം ചാനലിലെ റിയാലിറ്റിഷോയില്‍ ജഡ്ജായി എത്തുകയാണ് താരം.
ഏഷ്യാനെറ്റില്‍ തുടങ്ങാന്‍ പോകുന്ന ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന ഫാമിലി ഷോയുടെ വിധികര്‍ത്താവായിട്ടാണ് മീനയെത്തുന്നത്. മകള്‍ വളര്‍ന്നതോടെയാണ് മീന ടിവി, സിനിമ രംഗത്ത് വീണ്ടും സജീവമാകാന്‍ തീരുമാനിച്ചത്.

എനിയ്ക്ക് സിനിമയില്‍ നിന്നും ടിവി ഷോകളില്‍ നിന്നുമെല്ലാം ധാരാളം ക്ഷണം കിട്ടിയിരുന്നു. എന്നാല്‍ അതിലൊന്നിലും താല്‍പര്യം തോന്നിയില്ല. അപ്പോഴാണ് മലയാളം ചാനല്‍ അധികൃതര്‍ ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന ഷോയിലേയ്ക്ക് ക്ഷണിയ്ക്കുന്നത്. ഈ പരിപാടിയുടെ ആശയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് വിധികര്‍ത്താവാകാന്‍ തീരുമാനിച്ചത്-മീന പറയുന്നു.
സാന്ത്വനം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ മകളുടെ റോള്‍ ചെയ്തുകൊണ്ടാണ് മീന മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുരേഷ് ഗോപി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ നടന്മാരുടെ നായികയായി ഒട്ടേറെ ചിത്രങ്ങളില്‍ മീന അഭിനയിച്ചു.


Click it and Unblock the Notifications
