ഈ പരസ്യങ്ങള്‍ വിവാദമായ വഴി

പരസ്യങ്ങളില്ലാത്ത ജീവിതം തന്നെ സാധ്യമാവില്ല എന്നതാണ് പുതിയ മാര്‍ക്കറ്റിംഗ് കാലത്തിന്റെ ചിത്രം. എന്തിനും ഏതിനും പരസ്യങ്ങള്‍. പബ്ലിസിറ്റി എന്നത് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ആളുകള്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ചില്ലറയല്ല.

എന്നാല്‍ മത്സരങ്ങള്‍ക്കിടയില്‍ വിവാദമാകുന്ന പരസ്യങ്ങളുമുണ്ട്. ഫാഷന്‍ ഉത്പന്നങ്ങള്‍ മുതല്‍ കൊക്കോക്കോള വരെ പരസ്യത്തിന്റെ വിവാദലോകത്ത് കാണാം. പരസ്യം ശ്രദ്ധിക്കപ്പെടാനും ചിലപ്പോള്‍ വിവാദം ഉപകാരമായി എന്നും വരാം.

വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ ചില പരസ്യങ്ങള്‍ നോക്കൂ

ഡീസല്‍

ഡീസല്‍

ഡീസലിന്റെ ഈ പരസ്യം കണ്ടുനോക്കൂ. എന്താണ് വിവാദത്തിന് കാരണം എന്ന് പറയാതെ തന്നെ വ്യക്തമാകും.

വെര്‍സേസ്

വെര്‍സേസ്

ഫാഷന്‍ വസ്ത്രരംഗത്തെ പ്രബലരായ വെര്‍സേസിനെ വിവാദത്തിലാക്കിയ പരസ്യമാണിത്.

ഫെഡിരിസി ഐസ് ക്രീം

ഫെഡിരിസി ഐസ് ക്രീം

ഗര്‍ഭിണിയായ കന്യാസ്ത്രീയെ മോഡലാക്കിയതാണ് ഫെഡിരിസി ഐസ്‌ക്രീമിന്റെ പരസ്യം വിവാദമാക്കിയത്. മതവിശ്വാസികളുടെ കടുത്ത എതിര്‍പ്പ് നേരിട്ട പരസ്യമാണിത്.

ടോം ഫോര്‍ഡ്

ടോം ഫോര്‍ഡ്

പരസ്യലോകത്ത് വിവാദം എന്ന വാക്കിന് തത്സമമായി ഉപയോഗിക്കാവുന്ന പേരാണ് ടോം ഫോര്‍ഡിന്റേത്. ഇവിടെ ചിത്രത്തില്‍ കാണുന്നത് വെറും ഒരു സാംപിള്‍ മാത്രം.

ഫിഗോയുടെ പരസ്യം

ഫിഗോയുടെ പരസ്യം

ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ല്‌സ്‌കൂണിയെ അവഹേളിച്ചു എന്ന പേരിലാണ് ഫിഗോയുടെ പരസ്യം വിവാദമായത്. അര്‍ദ്ധനഗ്നകളായ മൂന്ന് സ്ത്രീകളെ പിന്‍സീറ്റില്‍ കെട്ടിയിട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് പരസ്യക്കാര്‍ പ്രധാനമന്ത്രിയെ ഇരുത്തിയത്.

ഇമ്മാനുവല്‍ ഉംഗാറോ

ഇമ്മാനുവല്‍ ഉംഗാറോ

ഫാഷന്‍ വസ്ത്രശേഖരമായ ഇമ്മാനുവലിനെ വിവാദത്തിലാഴ്ത്തിയ പരസ്യമാണിത്.

ഗുട്ടി

ഗുട്ടി

ഗുട്ടി ഗ്രൂപ്പിന്റെ ആക്‌സസറികളുടെ പരസ്യത്തില്‍ ഏറ്റഴും വിവാദത്തിനിട വരുത്തിയ ചിത്രമാണിത്. എന്താണ് കാരണം എന്നത് വ്യക്തമല്ലേ

മാര്‍ക് ജേക്കബ്‌സ്

മാര്‍ക് ജേക്കബ്‌സ്

ഫാഷന്‍ രംഗത്തെ പ്രബലരായ മാര്‍ക് ജേക്കബ്‌സിന്റെ പ്രധാന പരസ്യതന്ത്രങ്ങളിലൊന്നാണ് അര്‍ദ്ധനഗ്നരായ പുരുഷന്മാര്‍

സെവന്‍ അപ്

സെവന്‍ അപ്

കഥകളി വേഷത്തില്‍ വരുന്നയാള്‍ പെണ്‍കുട്ടിയോടൊപ്പം ആടിപ്പാടിയതാണ് സെവന്‍ അപ്പിന്റെ പരസ്യം വിവാദത്തിലാകാന്‍ കാരണം. കലാമണ്ഡലം അധികൃതര്‍ പരസ്യത്തിനെതിരെ നിയമനടപടികള്‍ക്ക് വരെ ഒരുങ്ങി.

മിഡാസ് കെയര്‍

മിഡാസ് കെയര്‍

സ്ത്രീശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വെളുപ്പും ഊഷ്മളതയും വാഗ്ദാനംചെയ്തുള്ള മിഡാസ് കെയറിന്റെ ടെലിവിഷന്‍ പരസ്യവും വിവാദമായിരുന്നു. സ്ത്രീകളുടെ അന്തസ് കളയുന്നത് എന്നാണ് സ്ത്രീ സംഘടനകള്‍ ഈ പരസ്യത്തെ വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+