ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍സ് ജൂലൈ 22 ന്
'സുന്ദരി നീയും സുന്ദരന്‍ ഞാനും' എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയ്ക്ക് ശേഷം വീണ്ടും ഒരു തകര്‍പ്പന്‍ റിയലിറ്റി ഷോയുമായി ഏഷ്യാനെറ്റ് എത്തുന്നു. സീരിയല്‍ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിയാലിറ്റി ഷോ മഞ്ച് സ്റ്റര്‍സ് ആണ് ഉടന്‍ എത്തുന്ന റിയാലിറ്റി ഷോ. ജൂലൈ 22 തിങ്കളാഴ്ച മുതലാണ് മഞ്ച് സ്റ്റാര്‍സ് എന്ന ഈ പുതിയ റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 8മണിമുതല്‍ 9 മണിവരെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

പരിപാടിയുടെട ഓദ്യോഗികമായ ഉദ്ഘാടനം നടത്തുന്നത് കാവ്യാ മാധവനാണ്. അഞ്ച് ടീമുകള്‍ക്കും അഞ്ച് ക്യാപ്റ്റന്‍മാരുണ്ട്. ഇവരാണ് പരിപാടിയിലെ ക്യാപ്ടന്‍മാര്‍, ആനന്ദ്( പാദസര ടീം), രാജീവ് ഗണേഷ് (സ്ത്രീധനം ടീം), രാജേഷ് ഹെബ്ബാര്‍ ( അമ്മ ടീം), സാജന്‍ സൂര്യ (കുങ്കുമപ്പൂവ്), രാജീവ് പമേശ്വരന്‍ ( ആര്‍ദ്രം).സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന റിയാലിറ്റി ഷോ മികച്ച പ്രതികരണം നേടിയിരുന്നു.












Click it and Unblock the Notifications