Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ പൂനത്തിന്റെ നമ്പറുകളുണ്ടാകില്ല

കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തോടൊപ്പം പ്രശസ്തിനേടിയ താരമാണ് പൂനം പാണ്ഡേ. ഇന്ന് ഈ പേര് അറിയാത്തവര്‍ ഉണ്ടാകാന്‍ തന്നെ സാധ്യത കുറവാണ്. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ സ്വന്തം പ്രശസ്തിയ്ക്കുവേണ്ടി ഇതുപോലെ ഉപയോഗപ്പെടുത്തിയ മറ്റൊരു സെലിബ്രിറ്റിയുണ്ടോയെന്ന കാര്യം സംശയമാണ്. ശരീരം തന്നെയാണ് പൂനം പ്രശസ്തിയ്ക്കുവേണ്ടി ആയുധമാക്കിയത്. പൂനത്തിന്റെ ട്വിറ്റര്‍ പേജിലും മറ്റു പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്ന അവസ്ഥയുണ്ടായി. ഓരോ ഇവന്റുകളും തന്റെ ചൂടന്‍ ചിത്രങ്ങള്‍ കൊണ്ടാണ് പൂനം ആഘോഷിച്ചത്.

ഇങ്ങനെ വളരെ ബുദ്ധിപൂര്‍വ്വം പ്രശസ്തിയുണ്ടാക്കിയെടുക്കാന്‍ പൂനത്തിന് കഴിഞ്ഞെങ്കിലും ആദ്യ ചിത്രമായ നഷായുടെ കാര്യത്തില്‍ താരത്തിന് തെറ്റുപറ്റി. പോസ്റ്ററുകളിലും മറ്റും കൊടുങ്കാറ്റുമായെത്തിയ നഷാ പക്ഷേ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചൂടന്‍ ചിത്രം മാത്രമായി മാറുകയായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ അരക്കൈ നോക്കാന്‍ പൂനം തയ്യാറെടുത്തത്. പക്ഷേ ഈ പരിശ്രമവും ഇപ്പോള്‍ പാളിപ്പോയിരിക്കുകയാണ്.

ബിഗ് ബോസില്‍ പൂനമില്ല

ബിഗ് ബോസില്‍ പൂനമില്ല

ബിഗ് ബോസിന്റെ പുതിയ സീസണില്‍ പൂനമില്ലെന്നതാണ് പുതിയ വാര്‍ത്ത. പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണേ്രത പൂനത്തിന് ബിഗ് ബോസിലെ അവസരം നഷ്ടമാക്കിയത്.

3കോടി മോഹിച്ച പൂനത്തിന് നിരാശ

3കോടി മോഹിച്ച പൂനത്തിന് നിരാശ

ബിഗ് ബോസ് അണിയറക്കാര്‍ താരത്തിന് 2കോടി രൂപ നല്‍കാമെന്ന് വാക്കു നല്‍കി. പക്ഷേ മൂന്നുകോടി വേണമെന്നായിരുന്നുവേ്രത പൂനത്തിന്റെ ആവശ്യം. അണിയറക്കാര്‍ തുക 2.5 കോടിയാക്കിയിട്ടും പൂനം വഴങ്ങിയില്ല. ഒടുവില്‍ ഷോയില്‍ പൂനം വേണ്ടെന്ന് അണിയറക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

പൂനം ബിഗ് ബോസിലുണ്ടാകുമെന്നുള്ളകാര്യം വമ്പന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തെ ബിഗ് ബോസിലേയ്ക്ക് തിരഞ്ഞെടുത്തിട്ടില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിഫലം സംബന്ധിച്ച പ്രശ്‌നം തന്നെയാണ് ഇതിന് കാരണമെന്നും അവര്‍ പറയുന്നു. പൂനം ബിഗ് ബോസിലുണ്ടാകുമെന്ന വാര്‍ത്ത കേട്ട് ആളുകള്‍ മോഹിച്ചത് ചൂടന്‍ സീനുകള്‍ പ്രതീക്ഷിച്ചുതന്നെയായിരുന്നു.

മുമ്പും അവസരം നഷ്ടപ്പെട്ടു

മുമ്പും അവസരം നഷ്ടപ്പെട്ടു

നേരത്തേ ബിഗ് ബോസിന്റെ മുന്‍ സീസണുകളിലും അണിയറക്കാര്‍ ശ്രമിച്ചിരുന്നുവത്രേ . ആ സമയത്തും പ്രതിഫലം തന്നെയാണ് പ്രശ്‌നമായി മാറിയത്.

പൂനത്തിന്റെ റിയാലിറ്റി ഷോ

പൂനത്തിന്റെ റിയാലിറ്റി ഷോ

ഖത്രോന്‍ കെ ഖിലാഡിയെന്ന റിയാലിറ്റി ഷോയുടെ നാലാമത്തെ സീസണില്‍ പൂനം പങ്കെടുത്തിരുന്നു.

അടുത്ത ചിത്രത്തില്‍ സെക്‌സിയാവില്ലെന്ന് പൂനം

അടുത്ത ചിത്രത്തില്‍ സെക്‌സിയാവില്ലെന്ന് പൂനം

ഗ്ലാമറിന്റെ അതിപ്രസരവുമായി എത്തിയ നഷാ പരാജയപ്പെട്ടതോടെ പൂനത്തിന് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അജിത്ത് രാജഗോപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സാരിയുടുത്ത് താന്‍ നല്ലപിള്ളയാകുമെന്നാണ് പൂനം പറയുന്നത്.

പൂനം പാണ്ഡേയുടെ കുറ്റസമ്മതം

പൂനം പാണ്ഡേയുടെ കുറ്റസമ്മതം

പലവിവാദങ്ങളും താന്‍ പ്രശസ്തിയ്ക്കുവേണ്ടി നിര്‍മ്മിക്കുകയായിരുന്നുവെന്ന് അടുത്തിടെയാണ് പൂനം കുറ്റസമ്മതം നടത്തിയത്. പാരമ്പര്യത്തിന്റെ പിന്‍ബലമില്ലാതെ വന്ന തനിയ്ക്ക് ശ്രദ്ധകിട്ടണമെങ്കില്‍ ഇതെല്ലാം വേണമായിരുന്നുവെന്നും പൂനം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+