രാഹുല്‍ ഈശ്വര്‍ മലയാളി ഹൗസ് വിജയി
കൊച്ചി: സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ വിജയിയായി രാഹുല്‍ ഈശ്വറിനെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 30 വെള്ളിയാഴ്ചയാണ് 101 ദിവസങ്ങളില്‍ നടന്ന മത്സരത്തിന്റെ വിജയിയെ കണ്ടെത്തിയത്. മത്സരത്തിലെ അവസാന ആറുപേരില്‍ എത്തിയ മത്സരാര്‍ഥികള്‍ ഇവരാണ്; തിങ്കള്‍ ബാല്‍, രാഹുല്‍ ഈശ്വര്‍, സിന്ധു ജോയ്, നീന കുറുപ്പ്, സാഷ ഗോപിനാഥ്, റോസിന്‍ ജോളി. അവസാന റൗണ്ട് എലിമിനേഷനില്‍ നീന കുറുപ്പ്, സാഷ, റോസിന്‍ എന്നിവര്‍ പുറത്ത് പോയി.

അവസാന മൂന്നില്‍ രാഹുലും , തിങ്കളും, സിന്ധു ജോയിയും മാത്രമായി. അവസാന റൗണ്ട് എലിമിനേഷന് മുന്‍പ് പുറത്ത് പോയ മത്സരാര്‍ഥി ജി എസ് പ്രദീപായിരുന്നു. ഇദ്ദേഹത്തെയാണ് ഐക്കണ്‍ ഓഫ് മലയാളി ഹൗസ് ആയി തെരഞ്ഞെടുത്തത്. പരിപാടിയുടെ അവതാരകയായി നടി രേവതിയാണ് രാഹുല്‍ ഈശ്വര്‍ വിജയിയാണെന്ന് പ്രഖ്യാപിച്ചത്.
ബിഗ് ബ്രദര്‍ എന്ന റിയാലിറ്റിഷോയുവടെ ആശയം കടമെടുത്താണ് മലയാളി ഹൗസ് തുടങ്ങിയത്. 18 മത്സരാര്‍ഥികളുമായിട്ടാണ് ഷോ തുടങ്ങിയത്. ഓരോ ആഴ്ചയും ഒരാള്‍ പുറത്താക്കപ്പെടും. ഒരാള്‍ പുറത്ത് പോകുമ്പോള്‍ ഒരു മുറി തുറക്കും. മലയാളി ഹൗസില്‍ നിന്ന് പുറത്താകാതിരിയ്ക്കാന്‍ മത്സരാര്‍ഥികള്‍ പരസ്പരം പണിയുന്ന പാരകളും, വഴക്കും, സ്‌നേഹവുമെല്ലാം ഈ ഷോയെ പോപ്പുലറാക്കി.












Click it and Unblock the Notifications