മലയാളി ഹൗസില്‍ നിന്ന് രേവതി പടിയിറങ്ങി
മലയാളത്തിലെ പ്രമുഖ ചാനലില്‍ വരുന്ന കേരള ഹൗസ് എന്ന പരിപാടിയുടെ അവതാരകയുടെ സ്ഥാനത്തു നിന്ന് പ്രശസ്ത നടി രേവതി പിന്‍മാറി. പരിപാടിക്കെതിരെ വന്‍ പ്രതിഷേധം വന്നതിനെ തുടര്‍ന്നാണ് രേവതിയുടെ പിന്‍മാറ്റം. നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്, ജി.എസ്. പ്രദീപ്, സിന്ധു ജോയി, നടന്‍ നാരായണന്‍ കുട്ടി, ഗായിക ചിത്ര അയ്യര്‍, നീനാ കുറുപ്പ് തുടങ്ങിയവരാണ് ചാനലിലെ പ്രധാന താരങ്ങള്‍. മലയാള സംസ്‌കാരത്തിനു ചേരാത്തതാണ് പരിപാടി എന്ന വിമര്‍ശനം ആദ്യംതൊട്ടേ ഉണ്ടായിരുന്നു.
യുവസംഘടനകളും മറ്റും ചാനലിനെ ഈ പരിപാടിക്കെതിരെ തിരിഞ്ഞിരുന്നു. പരിപാടി സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ വരെ പ്രസ്താവനയിറക്കി. ഇതേതുടര്‍ന്നാണ് രേവതി പരിപാടിയില്‍ നിന്നു പിന്‍മാറിയത്. ഈ പരിപാടി ആദ്യദിനം തന്നെ അവതരിപ്പിച്ചിരുന്നത് രേവതിയായിരുന്നു. ഒരു വീട്ടില്‍ പ്രധാനതാരങ്ങളെല്ലാം താമസിച്ചുകൊണ്ടുള്ളതാണ് മലയാളി ഹൗസ്.

താരങ്ങള്‍ കാണാതെയാണ് ക്യാമറ പരിപാടി ഒപ്പിയെടുക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും. ദ്വയാര്‍ഥ പ്രയോഗങ്ങളും അസഭ്യങ്ങളും അശ്ലീലവും നിറഞ്ഞതാണ് പരിപാടിയെന്ന് പലരും വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രേവതി സമ്മര്‍ദ്ദത്തിലായത്. പരിപാടിയുടെ അവതാരകയുടെ സ്ഥാനത്തു നിന്ന് മാറുന്നതായി രേവതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനി പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മികച്ച നടി, സംവിധായിക, പൊതുപ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്ന രേവതിയുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഈ പരിപാടിയെന്ന് ആദ്യമേ തന്നെ വിമര്‍ശനം ഉണ്ടായിരുന്നു.












Click it and Unblock the Notifications