ബിഗ് ബോസ് അവതാരകനാകാന്‍ സല്മാന് 130കോടി
കേസും കൂട്ടവും കോടതി കയറ്റവുമെല്ലാമുണ്ടെങ്കിലും ബോളിവുഡിന്റെ മസില് മാന്‍ സല്മാന് ഖാന് കരിയറില്‍ അതിന്റെ പ്രശ്നങ്ങളൊന്നുമില്ല. മികച്ച ചിത്രങ്ങളും വമ്പന്‍ പ്രതിഫലവുമെല്ലാമായി സല്മാന് എന്ന നടന് തിളക്കത്തില്ത്തന്നെയാണ്. കളേഴ്സ് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രമുഖ റിയാലിറ്റിഷോയായ ബിഗ് ബോസിന്റെ ഏഴാമത്തെ സീസണിലും സല്മാന് അവതാരകനായി എത്തുകയാണ്.
വമ്പന്‍ തുകയാണ് അവതാരകവേഷത്തിനായി സല്മാന് ഈടാക്കുന്നത്. എപ്പിസോഡ് ഒന്നിന് അഞ്ചു കോടിയാണത്രേ സല്‍മാന്റെ പ്രതിഫലത്തുക. പരിപാടിയുടെ കരാറില്‍ ഒപ്പുവച്ചതോടുകൂടി ടെലിവിഷന്‍ രംഗത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമായി സല്മാന് മാറിയിരിക്കുകയാണ്. ബിഗ് ബോസിന്റെ അവസാനസീസണിലും സല്മാന് തന്നെയായിരുന്നു അവതാരകന്. അന്ന് 2.5കോടിയായിരുന്നു ഒരു എപ്പിസോഡിന് സല്മാന് ലഭിച്ചിരുന്നത്. ഇപ്പോള്‍ അടുത്ത സീസണ് വന്നപ്പോഴേയ്ക്കും സല്‍മാന്റെ പ്രതിഫലത്തുക ഇരട്ടിയായി മാറിയിരിക്കുകയാണ്. ഏഴാമത്തെ സീസണില്‍ 26 എപ്പിസോഡുകളാണുള്ളത്, അപ്പോള്‍ സല്മാന് ഷോയില്‍ നിന്നും കിട്ടുന്ന മൊത്തം വരുമാനം 130 കോടിയായിരിക്കും.
സല്‍മാന്റെ പ്രതിഫലത്തുകമാത്രമല്ല ഇത്തവണത്തെ ബിഗ് ബോസിന്റെ പ്രത്യേകത. ഇത്തവണ ഈ ഷോയില്‍ രണ്ട് തീമുകളാണുള്ളത് സ്വര്‍ഗ്ഗവും നരകവും രണ്ടിലും സല്മാന് രണ്ട് വേഷത്തിലാണ് എത്തുക. സ്വര്‍ഗത്തില്‍ മാലാഖയായും നരകത്തില്‍ ചെകുത്താനായും സല്‍മാനെ കാണാന്‍ കഴിയും. ബിഗ് ബോസില്‍ സല്‍മാന്റെ ഡബിള്‍ റോള്‍ കാണാമെന്ന് ചുരുക്കം.
2002ലെ റോഡപകടകേസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളതിനാല്‍ ബിഗ് ബോസിന്റെ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി സല്മാന് കൂടുതല്‍ സമയം നീക്കിവെയ്ക്കുകയാണത്രേ. ഷൂട്ടിങ് എത്രയും പെട്ടെന്ന് തീര്‍ക്കാനായി ഈ ഒരു ദിവസം കൊണ്ട് രണ്ട് എപ്പിസോഡുകളാണത്രേ ചിത്രീകരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ













Click it and Unblock the Notifications