മലയാളി ഹൗസ്; പണ്ഡിറ്റിന്റെ ചീത്തപ്പേര് മാറുന്നു!
മലയാളികള്‍ക്ക് മുന്പില് സൂപ്പര്‍താരത്തിന്റെ പരിവേഷം സ്വയമെടുത്തണിഞ്ഞ് അവതരിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയുടെ സകലകാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് ചിത്രം തിയേറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റ് വിമര്‍ശനങ്ങള്‍ക്കിടെ അത്തരത്തിലൊരു ചിത്രമെടുത്ത് കാണിയ്ക്കാന്‍ സകലരെയും വെല്ലുവിളിച്ചിരുന്നു.
നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ താരമായി മാറിയ സന്തോഷിന് ചീമുട്ടയേറുവരെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ പണ്ഡിറ്റ് വീണ്ടും സംസാരവിഷയമാവുകയാണ്, സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയിലൂടെ. തുടങ്ങിയ അന്നുമുതല്‍ ഈ പരിപാടിയ്ക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാഷ്ട്രീയക്കാരും വനിതാ കമ്മീഷനും വരെപരിപാടിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പരിപാടിയുടെ പ്രേക്ഷകരെല്ലാം പക്ഷേ സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ മികച്ച അഭിപ്രായമാണ് പറയുന്നത്. മലയാളി ഹൗസില്‍ സഭ്യതയുടെ അതിരിവിടാതെ മാന്യമായി പെരുമാറാന്‍ സന്തോഷിന് കഴിയുന്നുണ്ടെന്നും എല്ലാകാര്യങ്ങളിലും വകതിരിവ് കാണിയ്ക്കുന്നുണ്ടെന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മാന്യതയുടെ ആള്‍രൂപങ്ങളായി ഇതുവരെ സമൂഹത്തിന് മുന്നില്‍ നിന്നിരുന്ന മറ്റ് പല മത്സരാര്‍ത്ഥികളുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയാണെന്നും എന്നാല്‍ സന്തോഷ് അന്നും ഇന്നും ഒരുപോലെയാണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
സന്തോഷിനെ പ്രശംസിയ്ക്കുകയും മറ്റ് മത്സരാര്‍ത്ഥികളായ ജിഎസ് പ്രദീപ്, രാഹൂല്‍ ഈശ്വര്‍ എന്നിവരെ വിമര്‍ശിയ്ക്കുകയും ചെയ്യുന്നതരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപകമായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ചിത്രങ്ങള്‍ കൊണ്ട് സന്തോഷ് സ്വയം വരുത്തിവച്ച ചീത്തപ്പേര് മലയാളി ഹൗസില്‍ എത്തുന്നതോടെ മാറിത്തുടങ്ങിയെന്ന് പറയാം.
പാണ്ഡിത്യത്തിന്റെ പേരില്‍ ഏറെ ബഹുമാനിയ്ക്കപ്പെട്ടിരുന്നയാളായിരുന്നു ജിഎസ് പ്രദീപ്, എന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലാത്ത മത്സരാര്‍ത്ഥിയായി പ്രദീപ് ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. വിമര്‍ശിക്കപ്പെടുന്ന മറ്റൊരാള്‍ രാഹുല്‍ ഈശ്വറാണ്. രാഹുല്‍ പലപ്പോഴും സഭ്യതയില്ലാതെ പെരുമാറുന്നുവെന്നും സ്ത്രീകളോട് ഇടപെടുമ്പോള്‍ മോശമാകുന്നുവെന്നും മറ്റുമാണ് വിമര്‍ശനം. ഒരുകാലത്ത് ആര്‍ഷഭാരതസംസ്കാരം ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ച രാഹുലിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനമാണ് മലയാളി ഹൗസ് വന്നതോടെ ഉയരുന്നത്.
ഷോയില്‍ ഏറെ പ്രശംസിക്കപ്പെടുന്ന മറ്റൊരു മത്സരാര്‍ത്ഥിയാണ് ഗായിക ചിത്ര അയ്യര്‍. ആത്മസംയമനം കൈവിടാതെയുള്ള ചിത്രയുടെ പെരുമാറ്റമാണ് അവരെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കുന്നത്. താരമാകുന്ന മറ്റൊരാള്‍ സിന്ധു ജോയിയാണ്. കോണ്‍ഗ്രസിലേയ്ക്ക് വന്നത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ സിന്ധു വീണ്ടും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications