പ്രശംസകള്‍ നേടി സന്തോഷ് പണ്ഡിറ്റ് പുറത്ത്
മലയാളി ഹൗസില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സാര്‍ത്ഥി പുറത്തായി, മറ്റാരുമല്ല സന്തോഷ് പണ്ഡിറ്റാണ് നിലപാടുകളുടെയും മാന്യതയുടെയും പേരില്‍ പ്രശംസകള്‍ ഏറെ നേടി ഒടുവില്‍ പുറത്തായിരിക്കുന്നത്.
പലകാര്യങ്ങളും സ്വന്തമായി ചെയ്ത് ഒരു സിനിമയെടുത്തതോടെ ഒരേസമയം താരവും വെറുക്കപ്പെട്ടവനുമായി മാറിയ ആളായിരുന്നു സന്തോഷ് പണ്ഡിറ്റ്. പല ടിവി അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലുമെല്ലാം അസഹനീയമായ വിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റ് മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയതോടെ ജനപ്രിയനായി മാറുകയായിരുന്ന.

നേരത്തേ തന്നെ മലയാളികളുടെ മനസില്‍ ഹീറോ സ്ഥാനമുണ്ടായിരുന്ന പല സഹമത്സരാര്‍ത്ഥികളുടെയും മാന്യതയുടെ മഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ സന്തോഷിന്റെ മാന്യത പരിപാടിയിലൂടെ കൂടുതല്‍ തെളിഞ്ഞുവരുകയായിരുന്നു.
പരിപാടിയില്‍ സന്തോഷിന്റെ രീതികളെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും ഏറെ സന്ദേശങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. സന്തോഷാണ് പരിപാടിയുടെ ഹൈലൈറ്റ് എന്ന അഭിപ്രായത്തിലെത്തിയ പല പ്രേക്ഷകരും സന്തോഷ് പുറത്തായതോടെ പരിപാടിയ്ക്കുണ്ടായിരുന്ന അല്‍പം മാന്യത പോലും ഇല്ലാതായി എന്ന് പറയുകയാണ്.
ഇനി മത്സരാര്‍ഥികളില്‍ ബാക്കിയായവരിലെ പ്രമുഖര്‍ ജിഎസ് പ്രദീപ്, രാഹുല്‍ ഈശ്വര്‍, സിന്ധു ജോയ്, ചിത്ര അയ്യര്‍, നാരായണന്‍കുട്ടി തുടങ്ങിയവരാണ്.












Click it and Unblock the Notifications