ഷാരൂഖിന് വീണ്ടും മീശ അവതാര്‍

നേരത്തേ ചക്‌ദേ ഇന്ത്യ, രബ് നേ ബനാദി ജോഡി, പഹേലി എന്ന ചിത്രത്തിളിലെല്ലാം മീശ വച്ച് ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും മീശ വച്ച് അഭിനയിക്കാനൊരുങ്ങുകയാണ് താരം, അത് പക്ഷേ സിനിമയിലല്ലെന്നുമാത്രം. ഡിഷ് ടിവിയുടെ പുതിയ പരസ്യചിത്രത്തിലാണ് ഷാരൂഖ് കൊമ്പന്‍ മീശവച്ച ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ എത്തുന്നത്.
ഷാരൂഖ് മീശ വച്ചുകൊണ്ട് ഡിഷ് ടിവിയുടെ മൂന്ന് വ്യത്യസ്ത പരസ്യങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. പിയൂഷ് രഘാനിയാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. എന്തായാലും ബോളിവുഡ് ബാദ്ഷയുടെ മീശ അവതാരം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications
