നടന്‍ സിദ്ദിഖും ചാനല്‍ തുടങ്ങുന്നു

ചാനല്‍ ലൈഫ് എന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ സംരംഭത്തിന്റെ ലോഗോപ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സിദ്ദിഖ് ചെയര്‍മാനായ ലൈഫ് പ്ലസ് മീഡിയാ ലിമിറ്റഡാണ് ചാനല്‍ ലൈഫിന്റെ അണിയറയിലുള്ളത്.
ആരോഗ്യപരിപാടികള്‍, ആഹാരശൈലികള്‍, യാത്ര, പരിസ്ഥിതി, സംസ്‌കാരം, ടെക്‌നോളജി, ഫാഷന്‍ തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ചാനല്‍ ലൈഫിലുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. കാക്കനാട്ടെ കിന്‍ഫ്രയിലാണ് ചാനലിന്റെ സ്റ്റുഡിയോ. മാര്‍ച്ചില്‍ പരീക്ഷണ സംപ്രേഷണം തുടങ്ങുന്ന ചാനല്‍ മേയില്‍ സമ്പൂര്‍ണ സംപ്രേഷണം ആരംഭിക്കും.
ചാനല്‍ ചെയര്‍മാന്‍ സിദ്ദിഖ്, മാനേജിങ് ഡയറക്ടര്‍ എന്‍ ഇ ഹരികുമാര്‍, ജെഎംഡി ഖാലിദ് എ ബക്കര്‍, എം പി മുരളി, തോമസ് വര്‍ഗീസ്, ജനറല്‍ മാനേജര്‍ കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിയിരുന്നു.


Click it and Unblock the Notifications
